സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണത്തിന്‍റെ ഉദ്ഘാടനം ജൂൺ 15 ന് രാവിലെ ഒമ്പത് മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. ചേർത്തലയിലെ മായിത്തറ ഗവ. വൃദ്ധ സദനത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി ജി മോഹനൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമര സേനാനി പി കെ മേദിനി, ജനപ്രതിനിധികൾ, വയോജന കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ALSO READ; റെഡ് അലര്‍ട്ട്: കാസർഗോഡ് നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ദിനാചരണത്തിൻ്റെ ഭാഗമായി ദീപശിഖാറാലി സംഘടിപ്പിക്കും. കായിക താരങ്ങളായ മുതിർന്ന പൗരൻമാർമാർ നയിക്കുന്ന ദീപശിഖാറാലി മായിത്തറ വൃദ്ധ സദനത്തിൽ നിന്നും ആരംഭിച്ച് കായംകുളം പാർക്ക് മൈതാനിയിൽ സമാപിക്കും. ദീപശിഖാ റാലിയോടനുബന്ധിച്ച് കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന തെരുവ് നാടകം, കോട്ടയം സ്നേഹക്കൂട്ടിലെ വയോജനങ്ങളുടെ കലാമേള എന്നിവയും നടക്കും. വൈകുന്നേരം 4.30 ന് കായംകുളം പാർക്ക് മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ പി ശശികലയുടെ അദ്ധ്യക്ഷതയിൽ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

