
പഹൽഗാം ഭീകരാക്രമണത്തിന്റെ ത്രീഡി മാപ്പിങ് തയ്യാറാക്കാൻ എൻഐഎ. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്താണ് 3D മാപ്പിങ് തയ്യാറാക്കുന്നത്.
ഭീകരരുടെ കൃത്യമായ ദൃശ്യവൽക്കരണം ത്രീഡി മാപ്പിങിലൂടെ സാധ്യമാകും. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും. എൻ ഐ എ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്.
ALSO READ : പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം: കെ രാധകൃഷ്ണന്‍ എം പി
അതെ സമയം പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. സൈനിക നടപടിക്ക് തയ്യാറെടുക്കുമ്പോൾ “സൈനികരുടെ മനോവീര്യം തകർക്കുക” എന്നതാണോ ഹർജിക്കാരന്റെ ഉദ്ദേശ്യമെന്ന് കോടതി ചോദിച്ചു. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത്. രാജ്യത്തിന്റെ സാഹചര്യം മനസ്സിലാക്കണമെന്നും ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി പറഞ്ഞു. കോടതി വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here