തെക്കൻ കേരളത്തിൽ നിന്നും പഴനിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്ത. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കോയമ്പത്തൂരിലെ പോടനൂർ ജംഗ്ഷനിലേക്ക് പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയിൽവേ. റെയിൽവേയുടെ അറിയിപ്പുപ്രകാരം ട്രെയിൻ നമ്പർ 06079 തിരുവനന്തപുരം നോർത്ത്–പോടനൂർ എക്സ്പ്രസ് ജൂൺ 3, 10 തീയതികളിൽ ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45-ന് പോടനൂരിലെത്തും.
Also Read: ജൂൺ നാലിന് നടക്കുന്ന ജനകീയ പ്രക്ഷോഭം വിജയിപ്പിക്കണം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി
ജൂൺ 4, 11 തീയതികളിൽ വൈകിട്ട് 5 മണിക്ക് പോടനൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 06080 പോടനൂർ-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് അടുത്ത ദിവസം രാവിലേ 7.15 നു തിരുവനന്തപുരം നോർത്തിൽ യാത്ര അവസാനിപ്പിക്കും. വർക്കല, കൊല്ലം ജംക്‌ഷൻ, കൊട്ടാരക്കര, പുനലൂർ, ചെങ്കോട്ട , തെങ്കാശി, ശിവകാശി, മധുര, കൊടൈക്കനാൽ റോഡ്, ഡിണ്ടിഗൽ പഴനി, പൊള്ളാച്ചി എന്നിവയടക്കമുള്ള പ്രധാന സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

