നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് എം സ്വരാജ് ജയിക്കണം. അതിനുള്ള ഉത്തരം തൃപ്പൂണിത്തുറക്കാർ പറയും. കാരണം എംഎൽഎ ആയിരുന്നകാലത്ത് എം സ്വരാജിന്റെ പ്രവർത്തനങ്ങളാണ് അതിന് തൃപ്പൂണിത്തുറക്കാർക്ക് പറയാനുള്ള മറുപടി. അത് അവരുടെ വാക്കുകളിൽ തന്നെ കേൾക്കണം. രാജ്യത്ത് അറിയപ്പെടുന്ന ചിത്രകാരനായ സത്യപാൽ പങ്കുവെച്ച അദ്ദേഹത്തിന്റെ അനുഭവം: വായിക്കാം അദ്ദേഹത്തിന്റെ എഴുത്ത്.
ടോൾ പിരിവുമൂലം സമയനഷ്ടവും ധനനഷ്ടവും നിരവധി വർഷങ്ങളോളം സഹിച്ചവരാണ് തൃപ്പൂണിത്തുറക്കാരും തൃപ്പൂണിത്തുറയിലൂടെ സഞ്ചരിച്ചിരുന്നവരും. തൃപ്പൂണിത്തുറക്കാരുടെ മുന്നിൽ വ്യക്തതയോടെ തെളിഞ്ഞു നിൽക്കുന്ന അനുഭവങ്ങളിൽ ചിലതു മാത്രം. ഞാൻ നിലമ്പൂർ മണ്ഡലത്തിലെ സഹോദരങ്ങൾക്കായി പങ്കുവയ്ക്കുന്നു.
നിരവധിയായ ടോൾ ബൂത്തുകളാൽ വളയപ്പെട്ട ഒരു പട്ടണമായിരുന്നു തൃപ്പൂണിത്തുറ. യഥാർത്ഥത്തിൽ നഗരത്തിൽ നിന്നും ഏതു ദിശയിലേക്ക് യാത്ര ചെയ്യണമെങ്കിലും ദൈനംദിനം ടോൾ ഒടുക്കേണ്ട ദുരിതാവസ്ഥ അനുഭവിച്ചിരുന്ന ജനാവലിയായിരുന്നു ഞങ്ങൾ തൃപ്പൂണിത്തുറ നിവാസികൾ. വീടുകളിൽ നിന്നും പുറത്തിറങ്ങിയാൽ ടോൾ കൊടുക്കേണ്ട സ്ഥിതി.
ഈ വൈഷമ്യം പരിഹരിക്കുന്നതിനായി അക്കാലത്തു കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും തൃപ്പൂണിത്തുറ M L A കെ ബാബുവിന്റെയും മുന്നിൽ അനവധിയായ ആവലാതികൾ തൃപ്പൂണിത്തുറക്കാർ സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓടി നടന്നു സംഘടിപ്പിച്ചിരുന്ന ജനസമ്പർക്ക പരിപാടിയിലും ഈ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അസാധ്യമായ കാര്യം എന്നായിരുന്നു ഈ പരാതികൾക്കുള്ള കോൺഗ്രസ് നയിച്ചിരുന്ന സർക്കാരിന്റെ മറുപടി.
ജില്ലാ ഭരണകൂടം സ്ഥിതിചെയ്യുന്ന കാക്കനാടിനും ആലുവയ്ക്കും പെരുമ്പാവൂർക്കും കാലടിക്കും പോകണമെങ്കിൽ വടക്കേ ഇരുമ്പനത്തുള്ള ടോൾ ബൂത്തിൽ തൃപ്പൂണിത്തറക്കാർ പണമടക്കണമായിരുന്നു. വ്യവസായ മേഖലയായ അമ്പലമുകളിലേക്കും കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്കും പോകുവാൻ തൃപ്പൂണിത്തുറയിലെ എസ് എൻ ജംഗ്ഷനു കിഴക്ക് പുതിയ റോഡ് കവലയ്ക്ക് മുൻപുള്ള ടോൾ ബൂത്തിലും, കുണ്ടന്നൂർ നാഷണൽ ഹൈവേയിലേക്ക് കടന്നു കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും ഞങ്ങൾ യാത്രയ്ക്കായി തൃപ്പൂണിത്തുറ ബസ്റ്റാൻഡിന് പടിഞ്ഞാറുവശത്തുള്ള ടോൾ ബൂത്തിൽ വാഹനങ്ങളുമായി കാത്തു കിടന്ന് പണം നൽകണമായിരുന്നു.
വൈറ്റില ഹബ്ബിലേക്ക് പോകണമെങ്കിൽ എരൂർ കണിയാമ്പുഴയിലും, മുളന്തുരുത്തിക്കും പിറവത്തേക്കും പോകണമെങ്കിൽ നടക്കാവിന്
കിഴക്കുഭാഗത്തുള്ള ടോൾ ബൂത്തിലും ചുങ്കം നൽകേണ്ട ഗതികേടിലായിരുന്ന തൃപ്പൂണിത്തുറക്കാർ. അക്ഷരാർത്ഥത്തിൽ യാത്രാ ചുങ്കപ്പിരിവു കേന്ദ്രങ്ങളുടെ ഉപരോധത്താൽ ശ്വാസം മുട്ടിയിരുന്ന പട്ടണമായിരുന്നു തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ നിവാസികൾ മാത്രമല്ല തൃപ്പൂണിത്തറയിലൂടെ കടന്നുപോകുന്ന മറ്റു ദേശക്കാരും ഈ ദുരവസ്ഥയുടെ ഇരകളായിരുന്നു. 2016 വരെ ഈ അവസ്ഥ തുടർന്നു.
2016 ലാണ് നിലമ്പൂർ സ്വദേശിയായ എം സ്വരാജ് തൃപ്പൂണിത്തുറയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടക്കുന്നതിനിടയിൽ സ്ഥാനാർത്ഥികളുമായുള്ള മുഖാമുഖം പരിപാടിയിൽ മാധ്യമപ്രവർത്തകൻ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രതിനിധിയുടെ മുന്നിൽ ടോൾ വിഷയം പരിഹരിക്കാൻ കഴിയുമോ എന്ന ചോദ്യമുയർത്തി. കോൺഗ്രസ് നേതാവായ ആർ വേണുഗോപാൽ നിയമപരമായ തടസ്സങ്ങൾ എണ്ണിയെണ്ണി വിവരിക്കുകയും സാധ്യമായ കാര്യമല്ലെന്നറിയിച്ചുകൊണ്ട്.
Also Read: നിലമ്പൂരിൽ മത്സരിക്കുന്നത് സ്ഥാനാർഥി മാത്രമല്ല; ജനങ്ങളാണിവിടെ മത്സരിക്കുന്നത്: എം സ്വരാജ്
കെ ബാബു എം എൽ എ യുടെ വാദമുഖങ്ങൾ തന്നെ ആവർത്തിച്ചു നിരത്തി. പിന്നീട് കന്നി മത്സരത്തിനായി തൃപ്പൂണിത്തുറയിൽ എത്തിയ
സ്വരാജിനോടായി മാധ്യമ പ്രവർത്തകന്റെ ടോളിനെ കുറിച്ചുള്ള ചോദ്യം “ഒന്നു ജയിപ്പിച്ചു നോക്കൂ” എന്നായിരുന്നു സ്വരാജിന്റെ ആർജ്ജവമുള്ള മറുപടി…..!
25 വർഷക്കാലം തൃപ്പൂണിത്തുറ മണ്ഡലം കുത്തകയാക്കി വച്ചിരുന്ന കെ ബാബുവിനെ പരാജയപ്പെടുത്തി സ്വരാജ് തൃപ്പൂണിത്തുറയിൽ വിജയിച്ചു. എം സ്വരാജ് എംഎൽഎ ആയി ചുമതലയേറ്റയുടൻ തന്നെ തൃപ്പൂണിത്തുറയെ വലയം ചെയ്തിരുന്നു ടോൾ ബത്തുകൾ ഈ പ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമായി. തൃപ്പൂണിത്തറയിൽ നിന്ന് മാത്രമല്ല കേരളത്തിന്റെ നിരത്തുകളിൽ നിന്നും………!
ജനങ്ങൾക്ക് മുന്നിൽ പറയുന്ന വാക്കുകൾ ആർജ്ജവത്തോടെ നടപ്പിലാക്കുവാൻ ഇച്ഛാശക്തിയുള്ള എം സ്വരാജിനെ നടക്കുവാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരുകാർ വിജയിപ്പിച്ചാൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടി വരില്ല.
അദ്ദേഹം നിങ്ങളുടെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് നാടകം കളിക്കുന്നയാളല്ല എന്നാൽ നിങ്ങളുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും നിങ്ങളോടൊപ്പം ഉണ്ടാകുമെന്നുറപ്പാണ്… അതാണ് ഞങ്ങൾ തൃപ്പൂണിത്തുറക്കാരുടെ അനുഭവം…..
ജനങ്ങൾക്ക് മുന്നിൽ പറയുന്ന വാക്കുകൾ ആർജ്ജവത്തോടെ നടപ്പിലാക്കുവാൻ ഇച്ഛാശക്തിയുള്ള നേതാവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

