
നിലമ്പൂരിൽ പോളിംഗ് സമയം അവസാനിച്ചു. ഇതുവരെ 72 ശതമാനമാണ് പോൾ ചെയ്തത്. ബദ്ധപ്പെട്ട പോളിംഗ് ആയിരുന്നു നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ജൂൺ 23 നാണു വോട്ടെണ്ണൽ നടക്കുക.
രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടിംഗ് സമാധാനപരമായാണ് പുരോഗമിച്ചത്. രാവിലെ ഏഴിന് പോളിങ് തുടങ്ങിയത് മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിങ്ങ്. 2024ൽ വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 61.91 ശതമാനവുമായിരുന്നു പോളിങ്. 23ന് ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. എം സ്വരാജ് (എൽഡിഎഫ്) , അഡ്വ. മോഹൻ ജോർജ് (എൻഡിഎ), ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), പി വി അൻവർ (സ്വതന്ത്രൻ), എൻ ജയരാജൻ (സ്വത.), പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.), വിജയൻ (സ്വത.) സതീഷ് കുമാർ ജി (സ്വത.), ഹരിനാരായണൻ (സ്വത.).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here