വി വി രാജേഷിനെതിരായ പോസ്റ്റര്‍ പ്രചാരണം; പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതരായ പോസ്റ്റർ പ്രചരണ വിവാദം വഴിത്തിരിവിൽ. പാർട്ടിയിലെ വിഭാഗീയതയാണ് രാജേഷിനെതിരായ നീക്കങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.വി വി രാജേഷിനെതിരെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുൻപിൽ പോസ്റ്റർ പതിച്ച ബിജെപി പ്രവർത്തകരായ നാലംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പോസ്റ്റർ പ്രചരണം ജില്ലയിലെ ഒരു പ്രധാന നേതാവിന്റെ അറിവോടെയെന്നാണ് പുറത്ത് വരുന്ന വിവരം

തിരുവനന്തപുരത്ത് ബിജെപി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിനെതിരായ പോസ്റ്റര്‍ പ്രചാരണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പോസ്റ്റര്‍ ഒട്ടിച്ചത് തിരുവനന്തപുരത്തെ മുതിര്‍ന്ന ബിജെപി നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സൂചന.

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലുമായിരുന്നു വി വി രാജേഷിനെതിരായ പോസ്റ്റര്‍ ഒട്ടിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതികരണ വേദിയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്നെഴുതിയ പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും പോസ്റ്ററുകളില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മാർച്ച് 26ന് അർദ്ധരാത്രി ബിജെപി സംസ്ഥാന കാര്യാലയത്തിന് മുൻപിലും, വഴുതക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പിലും വി വി രാജേഷിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സാമ്പത്തിക തട്ടിപ്പിൽ  

ഇഡി അന്വേഷണം ആവശ്യപ്പെട്ടും, വി വി രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പോസ്റ്റർ. പോസ്റ്റർ പതിച്ച ബിജെപി പ്രവർത്തകരായ നാലംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News