പ്രൊഫ. എം കെ സാനുവിന്റെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തിൽ

PROF MK SANU FUNERAL

പ്രശസ്ത എഴുത്തുകാരനും പ്ര​ഗൽഭ അധ്യാപകനും പ്രഭാഷകനുമായ പ്രൊഫ. എം കെ സാനുവിന്റെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തിൽ വച്ച് നടക്കും.

മൃതദേഹം ഇന്ന് രാത്രി 7 മുതൽ 9 വരെ അമൃത ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറും. നാളെ രാവിലെ ഒമ്പത് മുതൽ മൃതദേഹം വീട്ടിൽ പൊതുദര്‍ശനത്തിന് വയ്ക്കും. 10 മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദര്‍ശനം. വൈകിട്ട് 5ന് രവിപുരം ശ്മശാനത്തിൽ സംസ്കാരം നടക്കും.

ALSO READ : “കേരള സമൂഹത്തേയും കേരള ചരിത്രത്തേയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ജീവിതം”; പ്രൊഫ. എം കെ സാനുവിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഇന്ന് വൈകിട്ട് അ‍ഞ്ചരയോടെയായിരുന്നു അന്ത്യം. 98വയസായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.

ALSO READ : “സാനുമാഷിന്റെ നിര്യാണം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ സൃഷ്ടിച്ച ശൂന്യത നികത്താൻ കഴിയില്ല”; മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News