രാജ്യസഭ എംപിയായ രാഘവ് ഛദ്ദ കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെ രാഘവിനെതിരെ വൻ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. ജെൻസിയുടെ ഹൃദയം കീഴടക്കിയ എം പി ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാഘവിൻ്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് 10 ലക്ഷം ഫോളോവേഴ്സാണ് കൊഴിഞ്ഞുപോയത്.
വെറും 24 മണിക്കൂർ കൊണ്ട് 14.6 മില്ല്യണ്‍ ഫോളോവേഴ്സിൽ നിന്ന് 13.2 മില്ല്യണായാണ് കുറഞ്ഞത്. ജെൻസിയുടെ അണ്‍ഫോളോ ക്യാപെയ്നാണ് ഇതിന് കാരണമെന്ന് എൻസിപി വക്താവ് അനീഷ് ഗവാണ്ഡെ പറഞ്ഞു. ‘ഒരൊറ്റ രാത്രി കൊണ്ട് ഇൻ്റർനെറ്റിന് നിങ്ങളെ ഹീറോയാക്കാൻ കഴിയുമെങ്കിൽ ഒരൊറ്റ രാത്രി കൊണ്ട് സീറോയാക്കാനും കഴിയും’. ഗവാണ്ഡെ തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

രാഘവ് ഛദ്ദയുടെ കമൻ്റ് ബോക്സിൽ ‘അണ്‍ഫോളോ കരോ’ എന്ന കമൻ്റിൻ്റെ പെരുമഴയാണ്. ‘ജെൻസി അണ്‍ഫോളോവ്ഡ്’, എന്നിങ്ങനെയുള്ള കമൻ്റാണ് നിരവധി. അതേസമയം, രാജ്യസഭയിലെ പത്ത് എം പിമാരിൽ ഏഴ് പേരാണ് ബിജെപിയിൽ ചേർന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടേണ്ടി വരില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

