ഇന്ത്യൻ റെയിൽവേയുടെ എല്ലാ പ്രധാന സേവനങ്ങളും ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ; റെയിൽ വൺ ജനകീയമാക്കാൻ റയിൽവേ ക്യാമ്പൈൻ തുടങ്ങി

ഇന്ത്യൻ റെയിൽവേയുടെ എല്ലാ പ്രധാന സേവനങ്ങളും ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ റെയിൽവേ പുറത്തിറക്കിയ റെയിൽ വൺ എന്ന ഏകീകൃത സൂപ്പർ ആപ്പ് ജനകീയമാക്കാൻ റയിൽവേ ക്യാമ്പൈൻ തുടങ്ങി.

ടിക്കറ്റ് ബുക്കിംഗ് മുതൽ ട്രെയിനിന്റെ തത്സമയ വിവരങ്ങൾ അറിയുന്നതും യാത്രയ്ക്കിടെയുള്ള പരാതികൾ രജിസ്റ്റർ ചെയ്യുന്നതും ഭക്ഷണം ഓർഡർ ചെയ്യുന്നതുമടക്കം റെയിൽവേയുടെ പ്രധാന സേവനങ്ങൾ റെയിൽ വൺ ആപ്പിലൂടെ ലഭിക്കും. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് അപ്പ് വികസിപ്പിച്ചത്. ഐആർസിടിസി, യുടിഎസ്, റെയിൽ മദാദ്, എൻടിഇഎസ്, ഇ-കാറ്ററിംഗ് സേവനങ്ങളെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. റിസർവ് ചെയ്ത ടിക്കറ്റുകൾക്കൊപ്പം തൽക്കാൽ ജനറൽ, പ്ലാറ്റ്ഫോം, സീസൺ ടിക്കറ്റുകളും ആപ്പിലൂടെ ബുക്ക് ചെയ്യാം.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ലഭ്യമായ ആപ്പിൽ നിലവിലെ ഐആർസിടിസി അല്ലെങ്കിൽ യുടിഎസ് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചോ എം-പിൻ, ബയോമെട്രിക് സംവിധാനങ്ങൾ വഴിയോ പ്രവേശിക്കാം.

Also Read: തത്കാൽ ടിക്കറ്റിനി പേടി സ്വപ്നമല്ല; ഇതാ പുതിയ വെബ്സൈറ്റ്… ഫെയിലിയറുകൾക്ക് ബൈ.. ബൈ

വ്യത്യസ്ത ആവശ്യങ്ങൾക്കായി ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, എല്ലാ റെയിൽവേ ഡിജിറ്റൽ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുകയാണ് റെയിൽ വൺ ആപ്പിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News