
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിൽ പ്രതികരിക്കാതെ മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടയുമായ കെ സി വേണുഗോപാൽ. അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് ഭരണത്തിലിരിക്കുന്നവരാണ് എന്നും താൻ അഭിപ്രായം പറയാനില്ലെന്നുമായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്.
രത്തൽ ഖേൽക്കറെ ദ്രുതഗതിയിൽ, രാഹുൽ ഗാന്ധി ആവശ്യപ്പെട്ട കൂൾ ഓഫ് ടൈം പോലും പാലിക്കാതെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് സംശയനിഴലിൽ നിൽക്കവെയാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആറിന് നേതൃത്വം നൽകുകയും ചെയ്‌തതിൽ ഇപ്പോഴും സംശയനിഴലിലാണ് രത്തൻ ഖേൽക്കർ.
ALSO READ: പൂച്ച പെറ്റുകിടക്കുന്ന ഖജനാവല്ല, ട്രഷറിയിൽ ബാക്കിയുള്ളത് 5429 കോടി രൂപ; നിർണായക വിവരം കൈരളി ന്യൂസിന്
പശ്‌ചിമ ബംഗാളിലെ സിഇഒയെ ബിജെപി സർക്കാർ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോൺഗ്രസുൾപ്പെടെ ശക്തമായി വിമർശിച്ചിരുന്നു. മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ് എന്നായിരുന്നു ബംഗാളിലെ നിയമനത്തെക്കുറിച്ച് രാഹുൽഗാന്ധി പറഞ്ഞത്. ഇതേ സമയത്ത് തന്നെയാണ് കേരളത്തിലെയും നിയമനം എന്നതാണ് ശ്രദ്ധേയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

