ഇനി മുതൽ സ്വർണത്തിന് കൂടുതൽ വായ്പ ലഭിക്കും; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിർദേശങ്ങൾ

Gold Loan

സ്വർണ്ണപ്പണയ വായ്പകൾ സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില കർശന നിർദേശങ്ങൾ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ പണ നയ അവലോകന യോഗത്തിൽ ഈ തീരുമാനങ്ങൾ മയപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ സ്വർണം പണയം വെയ്ക്കാൻ ആലോചിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന ചില തീരുമാനങ്ങളും റിസർവ് ബാങ്ക് കൈകൊണ്ടിട്ടുണ്ട്.

ഈ തീരുമാനത്തിൽ, സ്വർണ്ണപ്പണയ വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നവരും, ലോൺ എടുത്തിട്ടുള്ളവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാം.

Also Read: ഓഡിയോ ബുക്ക് വിതരണത്തിൽ ആമസോൺ കേസ് നേരിടണം: യു എസ് കോടതി

ഇനി മുതൽ സ്വർണം പണയം വെയ്ക്കുമ്പോൾ കൂടുതൽ പണം ലഭിക്കും.
നിലവിൽ മൂല്യത്തിന്റെ 75 ശതമാനമാണ് വായ്പയായി ലഭിക്കുന്നത്. എന്നാൽ ഇത് 85 ശതമാനമായി വർധിപ്പിക്കാൻ ആർ ബി ഐ അനുമതി നൽകിയിട്ടുണ്ട്. പലിശയടക്കം ആകെ വായ്പാ തുക 2.5 ലക്ഷം വരെയുള്ള ലോണുകൾക്കാണ് ഈ തീരുമാനം ബാധകമാകുക.

Also Read: അഹമ്മദാബാദ് വിമാനാപകടം: ബോയിംഗ് ഓഹരി വിലയിൽ വൻ ഇടിവ്; 7.5% കുറഞ്ഞു

വായ്പ എടുക്കുന്നവർക്ക് വായ്പ വ്യവസ്ഥകൾ വാല്യുവേഷൻ വിവരങ്ങൾ തുടങ്ങിയവ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണം. കൂടാതെ ലോൺ എടുക്കവർ നിരക്ഷരരാണെങ്കിൽ സ്വതന്ത്രനായ വ്യക്തിക്ക് മുമ്പിൽ വെച്ച് വിവരങ്ങൾ വായിച്ചു കേൾപ്പിക്കണം എന്ന വ്യവസ്ഥയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News