രേവന്ത് റെഡ്ഡിയുടെ പരാമർശം അങ്ങേയറ്റം മോശം,കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് എഴുതിക്കൊടുത്തത്; വി ശിവൻകുട്ടി

v sivankutty about trivandrum corporation

കേരള മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം മോശമാണെന്ന് മന്ത്രി വി ശിവൻകുട്ടി. രേവന്ത് റെഡ്ഡി വന്ന് രാഷ്ട്രീയ കാര്യങ്ങൾ ആയിരുന്നു ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖേദം പ്രകടിപ്പിക്കും എന്നു കരുതി അതിനുപകരം പൂർവാധികം ശക്തിയോടെ വീണ്ടും ആക്ഷേപിക്കുന്ന സമീപനമാണ് ഉണ്ടായത്. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മറുപടി പരാമർശം നടത്തിയത് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലുള്ള കോൺഗ്രസ് നേതാക്കളാണ് ഈ ഡയലോഗ് എഴുതിക്കൊടുത്തത് അതിൽ കെസി വേണുഗോപാലിനും പങ്കുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ചർച്ച മാറ്റി വിടണം എന്നതാണ് അവർ ഉദ്ദേശിച്ചത്ഞങ്ങൾ ആ ചതിക്കുഴിയിൽ വീണില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രതീക്ഷകളെപ്പറ്റി കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist