മുംബൈ ഇന്ത്യൻസ് ആശങ്കയിൽ… രോഹിത് ശർമ്മ പുറത്താകുമോ?

Rohit Sharma

ഐപിഎല്ലിൽ തുടർച്ചയായ പരാജയങ്ങളാൽ വലയുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ ബെംഗളുരുവിനോട് തോറ്റത്തിന് പിന്നാലെ ടീമിന്റെ ഓപ്പണറും പ്രധാന ബാറ്ററുമായ രോഹിത് ശർമ്മയ്ക്ക് ഏറ്റ പരിക്കാണ് നീലപ്പടയെ ഞെട്ടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം. ശർമ്മയ്ക്ക് ഹാംസ്ട്രിംഗിൽ പരിക്ക് ഏറ്റ താരത്തിന് സ്കാനുകളടക്കമുള്ള പരിശോധനകൾക്ക് വിധേയനാകേണ്ടി വരും.

ഇന്നലെ വാങ്കഡേയിൽ ബെംഗളുരുവിനെതിരായ മത്സരത്തിൽ ബാറ്റിംഗ് ചെയ്യുന്നതിനിടെയാണ് രോഹിത് ശർമ്മയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ബാറ്റിങ് തുടരാൻ കഴിയാതിരുന്ന അദ്ദേഹം ഇന്നിങ്സ് നിർത്തി “റിട്ടയർഡ് ഹർട്ട്” ആയി മടങ്ങുകയായിരുന്നു. പരിശോധനകൾ കഴിഞ്ഞാലേ ഇനിയുള്ള മത്സരങ്ങളിൽ താരത്തിന് കളിക്കുവാൻ പറ്റുമോ എന്ന് അറിയാൻ കഴിയുകയുള്ളു.

Also Read: മുംബൈയ്ക്ക് തലവേദന! ബുമ്രയുടെ മോശം ഫോം ചർച്ചയാകുന്നു

താരത്തിന്റെ പരിക്കിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ടീമിൽനിന്നും ഇതുവരെ വന്നിട്ടില്ല.എന്നാൽ പ്ലേഓഫ് സാധ്യത നിലനിർത്താൻ തുടർച്ചയായ വിജയങ്ങൾ വേണട സമയത്തുള്ള രോഹിതിന്റെ പരിക്ക് മുംബൈക്ക് ഏറ്റ വലിയ തിരിച്ചടി തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News