രോഹിത്തും കോഹ്ലിയും തിരുവനന്തപുരത്ത്! ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പോരാട്ടത്തിന് വേദിയാവാൻ കാര്യവട്ടം

rohit-sharma-virat-kohli

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബർ 27-നു നടക്കുന്ന ഏകദിന മത്സരത്തോടെ ഇന്ത്യയുടെ 2026–27 ഹോം സീസണിന് ഔദ്യോഗികമായി തുടക്കമാകും. പരമ്പരയിലെ മറ്റ് ഏകദിന മത്സരങ്ങൾ ഗുവാഹത്തി, ന്യൂ ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നടക്കും. തുടർന്ന് നടക്കുന്ന ടി 20 മത്സരങ്ങൾ ധർമ്മശാല, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലായിരിക്കും അരങ്ങേറുക.

Also Read: ഐപിഎൽ കിരീടം നിലനിർത്തുമോ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു? എന്നാൽ മുന്നിൽ കടമ്പകൾ ഏറെ

കാര്യവട്ടത്തു നടക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. സ്റ്റേഡിയത്തിലെ ആദ്യ ഏകദിന മത്സരം 2018-ഇൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലായിരുന്നു. അതിനു ശേഷം 2023ഇൽ ഇന്ത്യ ശ്രീലങ്കയുമായും ഏറ്റുമുട്ടി. ഇരു മത്സരങ്ങളിലും വിജയം ഇന്ത്യയ്ക്കായിരുന്നു. ഏകദിന മത്സരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് ഹീറോകളായ വിരാട് കൊഹ്‍ലിയെയും രോഹിത് ശരമ്മയെയും നേരിട്ട് കാണാനുള്ള സുവർണാവസരമാണ് ഇതിലൂടെ കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News