രോഹിത്തിന്റെ പോരാട്ടം പാഴായി; മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി ഇന്ത്യ

Rohit Sharma Six Record

തുടരെ തുടരെയുള്ള പരമ്പര തോൽവികളിൽ നിന്നും രക്ഷ നേടാനാകാതെ ഇന്ത്യൻ ടീം. ദുർബലരായ അയലാൻഡിനോടും ആതിഥേയരായ ഇംഗ്ലണ്ടിനോടും ടി 20 പരമ്പരകൾ തോറ്റതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും നഷ്ടപ്പെടുത്തി ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ശേഷമാണു തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി ഇന്ത്യ പരമ്പര അടിയറവ് വയ്ക്കുന്നത്.

ലോർഡ്‌സിൽ നടന്ന മത്സരത്തിൽ 27 റൺസുകൾക്കാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് എടുത്തപ്പോൾ ഇന്ത്യ 360/7 എന്ന സ്‌കോറിൽ ഒതുങ്ങി. ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും (138) അർദ്ധസെഞ്ച്വറികളുമായി നായകൻ ശുഭമാൻ ഗില്ലും , വിരാട് കോഹ്‌ലിയും പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ സ്കോർ മറികടക്കാൻ അത് മതിയായില്ല. ഇംഗ്ലണ്ടിന് വേണ്ടി സാം കുരൻ 75 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.

Also Read:ഫിഫ ലോകകപ്പ് 2026: യോഗ്യത നേടിയില്ലെങ്കിലും ഫൈനലിൽ ഇറ്റലിക്കുമുണ്ട് പ്രാതിനിധ്യം

നേരത്തെ ആദ്യ ബാറ്റ് ചെയ്‌ ഇംഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡാകേറ്റ് 141 റൺസ് നേടി. സഹഓപ്പണർ ജേക്കബ് ബെഥേൽ 93 റൺസ് നേടിയപ്പോൾ റൂട്ട് 74 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ 13 പന്തിൽ 41 റൺസ് നേടിയ ബട്ലർ ടീമിന്റെ സ്കോർ 380 കടത്തി. ഇന്ത്യയ്ക്കായി പ്രസിദ്ധ കൃഷ്ണ രണ്ടും പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Rohit's valiant effort goes in vain; India suffers defeat against England in the third ODI
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News