കാലംചെയ്ത ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ കർദിനാൾ മാർ ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്കൊപ്പം എത്തിയാണ് അദ്ദേഹം മാര്‍പാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്. സംസ്ഥാനത്തിന്റെ ഔദ്യാഗിക പ്രതിനിധി ആയിട്ടാണ് അദ്ദേഹം വത്തിക്കാനില്‍ എത്തിയിരിക്കുന്നത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തുടരുന്ന മാർപാപ്പയുടെ പൊതുദർശനത്തിന് പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത്. ബുധനാഴ്‌ച രാവിലെ കാസ സാന്താ മാർട്ടയിലെ വസതിയിൽനിന്ന് കർദിനാൾമാരുടെയും സ്വിസ് ഗാർഡുകളുടെയും അകമ്പടിയോടെയാണ് മൃതദേഹം വത്തിക്കാൻ സിറ്റിയിലെ ബസിലിക്കയിലെത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നായി പതിനായിരങ്ങളാണ് പാപ്പയ്‌ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വത്തിക്കാനിലേക്ക് ഒഴുകുന്നത്.
പ്രദേശികസമയം വെള്ളി രാത്രി ഏഴുവരെ ഭൗതിക ശരീരം ഇവിടെ തുടരും. തുടര്‍ന്ന് ശനി രാവിലെ പത്തിന് (ഇന്ത്യൻസമയം പകൽ 1.30) സംസ്കാര ശുശ്രൂഷകള്‍ തുടങ്ങും. വളരെ ലളിതമായാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നത്.മുൻഗാമികളുടേതിൽനിന്ന് വ്യത്യസ്‌തമായി, ഒറ്റത്തടികൊണ്ടുള്ള സാധാരണപെട്ടിയിൽ ഉയർന്ന പീഠം ഒഴിവാക്കി അൾത്താരയിൽ ഇരിപ്പിടങ്ങൾക്ക് അഭിമുഖമായാണ് മൃതദേഹം പൊതുദർശനത്തിനുവച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

