മീസിൽസ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതൽ 31 വരെ; വാക്‌സിനേഷൻ സമ്പൂർണമാക്കുന്നതിന് പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

മീസിൽസ്, റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷൻ സമ്പൂർണമാക്കുന്നതിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ചത്തെ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ്. മേയ് 19 മുതൽ 31 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലാണ് പ്രത്യേക ക്യാമ്പയിൻ നടത്തുക. മറ്റ് 8 ജില്ലകളിൽ വാക്‌സിനേഷൻ കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും. നമ്മുടെ കുഞ്ഞുങ്ങളെ മീസൽസ്, റൂബെല്ല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ എല്ലാവരും കുഞ്ഞുങ്ങൾക്ക് വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങളും മീസൽസ്, റൂബെല്ല വാക്സിന്റെ രണ്ട് ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി മീസൽസ്, റൂബെല്ല വാക്‌സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ 5 വയസ് വരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്‌സിനേഷൻ നൽകും. ക്യാമ്പയിൻ നടക്കുന്ന എല്ലാ ജില്ലകളിലേയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാഴ്ച ഇതിനായി വാക്‌സിനേഷൻ സൗകര്യമൊരുക്കും.

ALSO READ: ‘ആത്യന്തിക വിജയം സത്യത്തിന്’; കോവിഡ് മരണങ്ങൾ രാജ്യത്ത് ഏറ്റവും കൃത്യവും സുതാര്യവുമായി കണക്കാക്കിയ സംസ്ഥാനം കേര‍ളം: മന്ത്രി വീണാ ജോർജ്

പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ലക്ഷ്യമിട്ട് മൊബൈൽ വാക്‌സിനേഷൻ ബൂത്തുകളും സജ്ജമാക്കും. കുഞ്ഞുങ്ങൾക്ക് വാക്സിൻ നിഷേധിക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാൻ തദ്ദേശ സ്ഥാപന തലത്തിൽ സാമൂഹിക പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി സമ്പൂർണ വാക്‌സിനേഷൻ ജാഗ്രതാ സമിതികൾ രൂപീകരിക്കും. മീസൽസ് റൂബെല്ല രോഗങ്ങളുടെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ മൂലം തടയാവുന്ന മറ്റ് 10 രോഗങ്ങളുടെ വാക്‌സിനുകൾ എടുക്കാൻ വിട്ടുപോയവർക്ക് അവകൂടി എടുക്കാൻ അവസരം നൽകും.

ALSO READ: ഇന്ന് ലോക ഡെങ്കി ദിനം: ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനമെന്ന് മന്ത്രി വീണാ ജോര്‍ജ്

മണ്ണൻ എന്ന പേരിൽ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന രോഗമാണ് മീസൽസ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എൻസെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസിൽസ്. മീസൽസ് പോലെ തന്നെ കുരുക്കൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജർമ്മൻ മീസൽസ്. ഇത് ഗർഭാവസ്ഥയിൽ പിടിപെട്ടാൽ ഗർഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗർഭമലസൽ, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേൾവി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയ വൈകല്യം എന്നിവയുണ്ടാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News