മൈ നെയിം ഇസ് പ്യാരിലാൽ…,ഇത്രയ്ക്ക് പോപ്പുലറായ എന്നെക്കണ്ടിട്ട് മനസിലായില്ലേടാ…

salim kumar dailogues

മൈ നെയിം ഇസ് പ്യാരിലാൽ, ഇത്രയ്ക്ക് പോപ്പുലറായ എന്നെക്കണ്ടിട്ട് മനസിലായില്ലേടാ, ജാക്സൺ ഏലിയാസ് മൈക്കിൾ ഏലിയാസ്, കാണാൻ ഒരു ലുക്കില്ലെന്നെ ഉള്ളൂ ഭയങ്ക ബുദ്ധിയാ…, നന്ദിമാത്രമേ ഉള്ളൂ അല്ലേ…, ഹിതൊക്കെ എന്ത്…, ഇന്നോ ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയാകട്ടെ…, ഭവാനിയൊന്ന് മനസുവയ്ക്കുകയാണെങ്കിൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം…, ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ..,ആരെങ്കിലും ചോദിച്ച പെങ്ങളുടെ ഭർത്താവാണെന്ന് പറഞ്ഞാ മതി…, പെങ്ങെളെക്കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ… അങ്ങനെ എത്രയെത്ര ഡയലോ​ഗുകളാണ് സലിം കുമാറിന്റേതായി നമുക്ക് ഓർത്തെടുക്കാൻ കഴിയുക.

ഒരുപക്ഷേ ഏതൊരു മലയാളിയുടേയും നിത്യജീവിതത്തിൻ്റെ ഭാ​ഗം തന്നെയായിരിക്കും മിക്ക ഡയലോ​​ഗുകളും. ഒരിക്കൽ കേട്ട് നാം മറന്ന സംഭാഷണ ശകലങ്ങളല്ല ഇവയൊന്നും. പലതും വർഷങ്ങൾക്ക് മുന്നേ ഇറങ്ങറിയതാണെങ്കിലും ഇപ്പോഴും നാം ഓർക്കുന്നുണ്ട്. മലയാളിയെ പൊട്ടിച്ചിരിപ്പിക്കുക മാത്രകമായിരുന്നില്ല വെള്ളിത്തിരകളിൽ ആ പ്രതിഭ ചെയ്തത്. ഓരോ ചിരിയിലും ഒരായിരം ചിന്തകളാണ് അദ്ദേഹം ഒളിപ്പിച്ച് വെച്ചത്.

Also read: മായാത്ത ചിരിയോ‌ർമകൾ; റെസ്റ്റ് ഇൻ സിനിമാ…

തിളക്കത്തിലെ ഓമനക്കുട്ടൻ എന്ന കഥാപാത്രത്തെ ഓർമയില്ലേ. ആദ്യമൊക്കെ ചിരിപ്പിച്ച് അവസാനം വിഷമങ്ങൾ ഉള്ളിലൊതുക്കുന്ന ആ മുഖം മലയാളിക്ക് മറക്കാനാകില്ല. കല്യാണ രാമനിലെ വെൽകം ബോർഡ് മെൽകൗ എന്നെഴുതി വെൽകം എന്ന് വായിക്കുന്ന പ്യാരിലാൽ നമ്മെ എപ്പോഴും ചിരിപ്പിക്കും. സി ഐ ഡി മൂസയിലെ പേരില്ലാത്ത കഥാപാത്രത്തെ കാണുമ്പോൾ തന്നെ ചിരി അടക്കാൻ കഴിയില്ല. കാണാൻ ഒരു ലുക്കില്ലെന്നെ ഉള്ളൂ എന്ന ഡയലോ​ഗ് മലയാളിയുടെ ഓരോ വിജയത്തിലും മാസ് ആയി ഉപയോ​ഗിക്കുന്നതാണ്.

Also read: സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്; തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം: മമ്മൂട്ടി

നമ്മുടെ ഒക്കെ ജീവിതത്തോട് അങ്ങനെ എല്ലായിപ്പോഴും ബന്ധം പുലർത്തുന്നതാണ് ഇവയെല്ലാം. നന്നായി ചിരിപ്പിക്കാൻ കഴിയുന്നവർക്കേ നന്നായി കരയിക്കാനും കഴിയൂ എന്ന് സലിം കുമാർ തെളിയിച്ചതാണ്. തന്റെ മക്കൾക്കായി ജീവിതം ഒഴിഞ്ഞ ‘അച്ഛനുറങ്ങാത്ത വീട്ടി’ലെ അച്ഛനായി അദ്ദേഹം അവതരിച്ചപ്പോൾ മലയാളിയുടെ കണ്ണ് നിറഞ്ഞു. ‘ആ​ദാമിൻ്റെ മകൻ അബു’വായപ്പോഴും മലയാളിക്ക് കരച്ചിലൊടുക്കാൻ സാധിച്ചിരുന്നില്ല. കഷ്ടപ്പാടനുഭവിക്കുന്നയാൾക്ക് പറയാനുള്ള ഒരു ഡയലോ​ഗും അദ്ദേഹം പറഞ്ഞിരുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം മനസമാധാനത്തോടെ ഒന്ന് ഉറങ്ങണം. നിങ്ങളുറങ്ങിക്കോളൂ… നിങ്ങളുടെ സിനിമകൾ ഉണർന്നിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News