മലയാള സിനിമയ്ക്ക് കാലം മറക്കാത്ത സംഭാവനകൾ നൽകിയ നടൻ; ചിന്തയുടെ വെളിച്ചമുണർത്തുന്ന ചിരി സമ്മാനിച്ച പ്രതിഭാശാലി

Purogamana Kala Sahitya Sangham remembers Salim Kumar

വിട പറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സലിം കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി. അഭിനയത്തിൽ സ്വയം നവീകരിച്ചുകൊണ്ട് മലയാള ചലചിത്ര ലോകത്ത് കാലം മറക്കാത്ത സംഭാവനകളാണ് പ്രതിഭാശാലിയായ
സലിം കുമാർ നൽകിയതെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

മനുഷ്യ ജീവിതത്തിലെ സൂക്ഷ്മഭാവങ്ങളെ വേറിട്ട ശൈലിയിൽ ആവിഷ്‌കരിക്കുകയായിരുന്നു സലിം കുമാർ. ചിന്തയുടെ വെളിച്ചമുണർത്തുന്ന ചിരിയായിരുന്നു സലിം കുമാർ തിയേറ്ററിൽ നൽകിയത്. മലയാള ചലചിത്ര ലോകത്ത് ദീർഘകാലമായി അദ്ദേഹം നിറഞ്ഞു നിന്നു. അഭിനയത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിക്കൊണ്ട്, സകലമലയാളികളുടെയും എക്കാലത്തെയും അഭിമാനമായി.

ALSO READ: സലിം കുമാർ വളരെ അടുത്ത സുഹൃത്ത്, പ്രതിഭാ ശാലിയായ അഭിനേതാവ് ; അനുസ്മരിച്ച് എം എ ബേബി

അച്ഛനുറങ്ങാത്തവീടും, ആദാമിൻ്റെ മകൻ അബുവും പെരുമഴക്കാലവും സലിം കുമാറിൻ്റെ അന്യാദൃശമായ അഭിനയ മികവിൻ്റെ തിളക്കമാർന്ന മുഹൂർത്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ചലചിത്രങ്ങളത്രെ. മലയാള ചലചിത്രങ്ങളിലെ ജീവിത സന്ദർഭങ്ങളിൽ സലിം കുമാറിൻ്റെ മൗലികമായ അഭിനയ ചാരുത പ്രേക്ഷകന് മറക്കാനാവില്ലെന്നും പ്രിയ നടന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News