
അന്തരിച്ച നടൻ സലിം കുമാറിന്റ മൃതദേഹം വീട്ടിലെത്തിച്ചു. വൻജനാവലിയാണ് തങ്ങളുെടെ പ്രിയ നടന് അന്തിമോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും നടന്റെ മടക്കയാത്ര. സലിം കുമാറിന്റെ ആഗ്രഹപ്രകാരം ലളിതമായ ചടങ്ങുകളോടെ ആയിരിക്കും സംസ്കാരം. ഒരുപാടി ചിരിപ്പിച്ച സലിം കുമാറിന്റെ ലാഫിങ്ങ് വില്ല കണ്ണീരോടെ ചേതനയറ്റ അദ്ദേഹത്തെ വരവേറ്റു.
മലയാളികളുടെ ഹൃദയം കീഴടക്കിയ ആ ശബ്ദം നിശബ്ദമായാലും, അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങള്‍ക്കും അതിന്റെ ഓര്‍മ്മകള്‍ക്കും മരണമുണ്ടാകില്ല. പച്ചയായ ജീവിതാനുഭവങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നത് കഥാപാത്രത്തെ പക്വതയോടെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ്.
also read; സലിം കുമാറിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം; അനുശോചിച്ച് രമേശ് ചെന്നിത്തല
മലയാളികൾക്ക് അങ്ങനെ അത്ര എളുപ്പത്തിൽ മറവിയിലേക്ക് തള്ളാൻ കഴിയാത്ത തരത്തിൽ മലയാള സിനിമയുടെ ഒരു കാലഘട്ടമായി മാറിയ മഹാനടനാണ് സലീം കുമാർ. നടന്റെ വിയോഗത്തിൽ വിതുമ്പുകയാണ് നാടും സിനിമാ ലോകവും. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ തന്നെ സംസ്കരിക്കും. നിരവധി പേരാണ് അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

