സൽമാൻ ഖാന് ഇത് എന്തുപറ്റി ? പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

salman khan's video

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ഫിറ്റ്മസിനെ കുറിച്ചുള്ള വാർത്തക​ൾ എപ്പോഴും പുറത്തുവരാറുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ എപ്പോഴും തന്റെ ചുറുചുറുക്കും നിത്യയൗവനവും നിലനിർത്തി ആളുകളെ അത്ഭുതപ്പെടുത്താറാണ് പതിവ്. എന്നാൽ മുംബൈയിലെ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ പുതിയ വീഡിയോകൾ പുറത്തുവന്നതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണ് ആരാധകർ. വെള്ളിയാഴ്ച മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ ഓഫീസിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് താരം പങ്കെടുത്തത്.

പുതിയ ഡാറ്റാ കളക്ഷൻ ആൻഡ് വെരിഫിക്കേഷൻ സപ്പോർട്ട് സെന്ററിന്റെ ഉദ്ഘാടനത്തിനായാണ് സൽമാൻ ഖാൻ എത്തിയത്. ചടങ്ങിനിടെ ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോലുകൾ അദ്ദേഹം കൈമാറുകയും ചെയ്തു. ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ചർച്ചകൾ തുടങ്ങിയത്.

ALSO READ: ജോജുവിന്റെ ‘വരവ്’ കലക്കിയോ? കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ, എത്രനേടി?

വീഡിയോകളിൽ സൽമാൻ ഖാൻ ക്ഷീണിതനാണെന്നും അദ്ദേഹത്തിന് സുഖമില്ലാത്തതുപോലെ തോന്നുന്നുവെന്നുമാണ് ഭൂരിഭാഗം ആരാധകരും കമന്റ് ചെയ്യുന്നത്. “അദ്ദേഹത്തിന് സുഖമില്ലെന്ന് തോന്നുന്നു, ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ”, “എന്റെ ഹീറോയ്ക്ക് വയസ്സായിക്കൊണ്ടിരിക്കുന്നു”, “ഭായിക്ക് എന്തുപറ്റിയതാ?” എന്നിങ്ങനെ പോകുന്ന ആരാധകരുടെ പ്രതികരണങ്ങൾ. നിലവിൽ 60 വയസ്സുള്ള താരം പ്രായമാകുന്നതിലുള്ള വിഷമവും ചിലർ പങ്കുവെച്ചു.

റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത ‘രാജ ശിവജി’ എന്ന ചിത്രത്തിൽ ജീവാ മഹാല എന്ന കഥാപാത്രമായി സൽമാൻ ഖാൻ അടുത്തിടെ അതിഥി വേഷത്തിൽ എത്തിയിരുന്നു. അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ‘മാതൃഭൂമി’ (Maatrubhumi: May War Rest In Peace) ആണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News