
എൻ ടി എ പിരിച്ചു വിടുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്ക് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലോക് ഭവനിലേക്ക് എസ്എഫ്ഐ നാളെ അവകാശപത്രിക മാർച്ച് നടത്തും എന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്.പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ 10,000 ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
Also Read: കൊച്ചി കോർപ്പറേഷൻ സോണല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്
തുടർന്ന് ഈ മാസം 24നു ഡൽഹിയിൽ നടന്ന പോലീസ് നടപടിക്കെതിരെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ് നടത്തും. ജൂലൈ 24 ന് രാത്രി 7 മണി മുതൽ 26 പുലർച്ച വരെ മനവീയം വീഥിയിൽ സാംസ്കാരിക വേദി ഒരുക്കും എന്നും വിവിധ ഇടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും പരിപാടിയുടെ ഭാഗമാകും എന്നും അദ്ദേഹം പറഞ്ഞു. പരിപാടി പൂർത്തിയായ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 എസ്എഫ്ഐ പ്രവർത്തകർ ഡൽഹിയിലേക്ക് പോകും എന്നും ഡൽഹിയിൽ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
SFI to hold a march to Lok Bhavan in Thiruvananthapuram tomorrow
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

