തിരുവനന്തപുരത്ത് കൂടുൽ പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറുപേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. നേരത്തെ മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. തോന്നയ്ക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരം ആണെന്നാണ് റിപ്പോർട്ട്.
നേരത്തെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകൾ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി മറ്റ് ചിലരെ കൂടി കൊല്ലം ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ടെന്ന് വിവരമുണ്ട്.
also read:‘വന്ദേമാതരം പൂർണ്ണമായും ചൊല്ലിയത് ആരെ സുഖിപ്പിക്കാൻ?’ കോൺഗ്രസ് കാണിച്ചത് വഞ്ചനയെന്ന് പിണറായി വിജയൻ
മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഉണ്ടാകുന്ന കുടൽ രോഗബാധയെ ശാസ്ത്രീയമായി ഷിഗെല്ലോസിസ് എന്ന് വിളിക്കുന്നു. പലപ്പോഴും ഇതിനെ ഷിഗെല്ല വൈറസ് എന്ന് തെറ്റായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ശാസ്ത്രീയമായി ഷിഗെല്ല ഒരു വൈറസ് അല്ല, അതൊരു ബാക്ടീരിയ ആണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

