
തൃശൂരിലും ഷിഗെല്ലാ രോഗവ്യാപനം. വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവർ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിരുന്നു.
അതേസമയം, തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുറന്നിരിക്കുകയാണ്.രോഗം ബാധിച്ച രണ്ടു കുട്ടികളെയും വാർഡിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

