‘മുഖ്യമന്ത്രി ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ’; വി ഡി സതീശനെ വിമർശിച്ച് എസ് ഡി പി ഐ

മുഖ്യമന്ത്രി വിഡി സതീശനെതിരെ എസ്ഡിപിഐ. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നുവെന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്ഡിപിഐ വ്യക്തമാക്കി.സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചുകൊണ്ട് ആർഎസ്എസ് വിധേയത്വം പ്രകടമാക്കിയെന്നും വിമർശനം ഉയരുന്നുണ്ട്.

also read:‘ജസ്പാൽ റാണ ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ചാമ്പ്യൻ ഷൂട്ടർ’, കുറിപ്പുമായി പിണറായി വിജയൻ

തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മംഗലാപുരത്തുപോയത് എന്തിനെന്ന രാഷ്ട്രീയ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങിയാണെന്നാണ് എസ്ഡിപിഐ പറയുന്നത്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് താൽപര്യങ്ങൾക്ക് പുതിയ സർക്കാർ ഒത്താശ ചെയ്യുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News