സിഎംആർഎല്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ; ഷോൺ ജോർജിന് വീണ്ടും തിരിച്ചടിയും നാണക്കേടും

Shone George

സിഎംആർഎൽ കമ്പനിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കേണ്ടി വന്നത് ബിജെപി നേതാവായ ഷോൺ ജോർജിന് തിരിച്ചടിയും നാണക്കേടുമായി. സിഎംആർഎല്ലിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് വിലക്കിയ സബ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി നിലനിൽക്കില്ലെന്നും തള്ളുമെന്നും ജസ്റ്റിസ് കെ നടരാജൻ മുന്നറിയിപ്പ് നൽകിയതോടെ പിൻവലിക്കുകയായിരുന്നു.

സിഎംആർഎൽ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ബിജെപി നേതാവ് ഷോൺ ജോർജിനെ എറണാകുളം സബ് കോടതി അടുത്തിടെ വിലക്കിയിരുന്നു. കമ്പനിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്നടക്കം നീക്കം ചെയ്യണമെന്ന കോടതി നിർദേശം ഷോണിന് വലിയ തിരിച്ചടിയായി. സബ് കോടതി ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഷോൺ ജോർജിന് പിൻവലിച്ച് ഓടേണ്ടിവന്നത്.

Also Read: എൽ ഡി എഫിന് വർ​ഗീയകക്ഷികളുടെ പിന്തുണ വേണ്ട: മന്ത്രി വി ശിവൻകുട്ടി

സബ് കോടതി നിർദേശം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഷോണിന്റെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. ഷോണിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും ഹർജിതള്ളുമെന്നും ജസ്റ്റിസ് കെ നടരാജൻ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.

സിഎംആർഎൽ – എക്സാലോജിക്ക് കരാറിൽ കമ്പനിക്കെതിരെ ഷോൺ നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിൽ ആയിരുന്നു കമ്പനി സബ് കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ഉന്നയിക്കുന്നത് വിലക്കണം, അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നിവയായിരുന്നു സിഎംആർഎൽൻ്റെ ഹർജിയിലെ ആവശ്യങ്ങൾ. ആരോപണങ്ങൾ ഉന്നയിക്കുന്നത്
ഇടക്കാല ഉത്തരവിലൂടെ വിലക്കിയ കോടതി, നഷ്ടപരിഹാരം ആവശ്യത്തിൽ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

സബ് കോടതി ഉത്തരവ് തിരിച്ചടിയാകുമ ന്ന തിരിച്ചറിവാണ് ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി നേതാവായ ഷോൺ ജോർജിനെ പ്രേരിപ്പിച്ചത്. എന്നാൽ ഹൈക്കോടതിയിൽ നിന്ന് കൂടി തിരിച്ചടി ലഭിച്ചതോടെ അത് ഷോണിന് ഇരട്ടപ്രഹരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News