​ഗുജറാത്തിന്റെ ഓപ്പണിങ് വെടിക്കെട്ട് ജോഡി: ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന ശുഭ്മൻ ഗില്ലും സായ് സുദർശനും

Gill - Sudharshan

ഈ ഐപിഎൽ സീസണിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായി മാറുകയാണ് ഗുജറാത്ത് ടൈറ്റൻസിന്‍റെ ശുഭ്മൻ ഗില്ലും സായ് സുദർശനും. ഐപിഎല്ലിൽ ടൈറ്റൻസിന്‍റെ വിജയക്കുതിപ്പിന് നിർണായകമാവുന്നത് ഇരുവരുടേയും ഓപ്പണിങ് കൂട്ടുകെട്ടാണ്. ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ച മത്സരത്തിലും ഗില്ലും സുദർശനും ചേർന്ന് 205 റണ്‍സാണ് നേടിയത്.

ഐപിഎൽ ക്രിക്കറ്റിൽ ഓറഞ്ച് തൊപ്പിയുമായി റണ്‍ വേട്ടയിൽ ഏറ്റവും മുന്നിലുള്ളത് ഗുജറാത്തിന്‍റെ ഓപ്പണിങ് ബാറ്റർമാരാണ്. സായ് സുദർശനാണ് ഒന്നാമത്. തൊട്ടുപിന്നാലെ ശുഭ്മൻ ഗില്ലുമുണ്ട്. സ്ഥിരതയാർന്ന ബാറ്റിങുമായാണ് സായ് സുദർശൻ – ഗിൽ ഓപ്പണിങ് ജോഡി ശ്രദ്ധേയമാവുന്നത്. 617 റണ്‍സാണ് ഐപിഎല്ലിൽ സുദർശന്‍റെ സമ്പാദ്യം. പ്ലേ ഓഫ് ഉറപ്പിച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ച്വറി നേടി. പതിഞ്ഞ താളത്തിൽ തുടങ്ങി ക്രീസിൽ നിലയുറപ്പിക്കുന്ന സുദർശൻ ഡൽഹി ക്യാപിറ്റൽസിനെതിരെ ചുവടൊന്ന് മാറ്റി. തുടക്കം മുതൽ ആഞ്ഞു വീശിയ സുദർശൻ 61 പന്തിൽ നിന്ന് 108 റണ്‍സെടുത്തു.

Also Read: ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പത്ത് വിക്കറ്റ് ജയം

ക്ലാസിക് ബാറ്റിങ് ശൈലിയുമായി ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലും ശുഭ്മൻ ഗിൽ തിളങ്ങാറുണ്ട്. ക‍ഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് പോയതോടെയാണ് ഗിൽ ഗുജറാത്തിന്‍റെ ക്യാപ്റ്റനായത്. ഈ സീസണിൽ ഗില്ലെന്ന ക്യാപ്റ്റനും ഗില്ലെന്ന ബാറ്ററും താളം കണ്ടെത്തി ക‍ഴിഞ്ഞു. ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്നായി 601 റണ്‍സാണ് ഇതു വരെ ഗില്ലിന്‍റെ ബാറ്റിൽ നിന്ന് പിറന്നത്. ഉയർന്ന സ്കോർ 93 റണ്‍സ്, ആറ് അർധ സെഞ്ച്വറികളും നേടി.

ഐപിഎൽ കിരീടപോരാട്ടം അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ ഗില്ലിന്‍റെയും സായ് സുദർശന്‍റെയും ബാറ്റിൽ നിന്ന് ഇനിയും റണ്‍സുകൾ പിറക്കുന്നതിനായി കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali