രാജ്യത്ത് ആഭ്യന്തര കലാപങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ്; വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ

Nishikant Dubey

സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണം വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ദൂബെയുടെ വിവാദ പരാമർശം.

എക്സിൽ പങ്കുവെച്ച ഹിന്ദി പോസ്റ്റിലാണ് സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണം എന്ന് ദുബെ പരാമർശിച്ചിരിക്കുന്നത്.

ഇത് കൂടാതെ ‘രാജ്യത്തെ ആഭ്യന്തര കലാപങ്ങൾക്ക് കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്ന്’ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് ദുബെ പറഞ്ഞു.

ജാർഖണ്ഡിലെ ഗോഡ്ഡ നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപിയായ നിഷികാന്ത് ദുബെ. വഖഫ് ബില്ലിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി ചെയർമാനായ ജ​ഗദംബിക പാൽ രാജിവെയ്ക്കണമെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിയുടെ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പരാമർശം നടത്തിയത്.

Also Read: മുർഷിദാബാദിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാതെ മമത സർക്കാർ; രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി

മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതി ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായും, വഖഫ് ഭേദഗതി നിയമത്തിനെതിരായുള്ള സുപ്രീം കോടതി വിധിക്കെതിരെയുമായാണ് നിഷികാന്ത് ദൂബെയുടെ വിവാദ പ്രസ്താവന. സുപ്രീം കോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും എഎൻഐയോട് ദൂബെ പറയുന്നുണ്ട്.

നിഷികാന്ത് ദൂബെയെ തള്ളി ബിജെപി. ​ദൂബെയുടെ നിലപാടുകളോട് പാർടി യോജിക്കുന്നില്ലെന്ന് പ്രതികരിച്ചി ജെ പി നഡ്ഢ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News