ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ കാര്യമായ കുത്തിപ്പൊക്കല്‍ നടക്കുകയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കല്‍ മാമാങ്കം നടക്കുകയാണ്. പി വി അന്‍വര്‍ മുന്‍പ് സ്വരാജിനെ പുകഴ്ത്തിയിട്ട പോസ്റ്റുകള്‍ വീണ്ടും ആളുകള്‍ കുത്തിപ്പൊക്കുകയാണ് ഇപ്പോള്‍.
പ്രളയ സമയത്ത് ദുരന്ത മുഖങ്ങളിലെല്ലാം ഉണ്ടായിരുന്ന എം സ്വരാജിനെ പുകഴ്ത്തി പി വി അന്‍വര്‍ 2019ല്‍ പങ്കുവെച്ച പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വീണ്ടും കുത്തിപ്പൊക്കുന്നത്. സ്വരാജിന്റെ ചിത്രത്തിനൊപ്പം ‘നിങ്ങളുടെ വിരട്ടലിനു വേറെ ആളെ നോക്കണം. നിങ്ങള് കുറെ ആയിട്ട് വിരട്ടിയും ഭീഷണിപ്പെടുത്തിയും ആളുകളെ വരുതിയിലാക്കാന്‍ നോക്കുന്നുണ്ട്.. ഇത് വേറെ പാര്‍ട്ടിയാണ് കേട്ടോ..
അത് കയ്യില്‍ വച്ചാല്‍ മതി’ എന്ന് കുറിച്ച അന്‍വറിന്റെ പോസ്റ്റുകളും ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

