
വീടുകളിൽ ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. ഒരു നേരമെങ്കിലും ചപ്പാത്തി ഉണ്ടാകാത്ത വീടുകൾ കുറവായിരിക്കും. പലപ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോൾ സോഫ്റ്റായി ഇരിക്കില്ല എന്നത് പല വീടുകളിലേയും ഒരു പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയമാണ്. സോഫ്റ്റായ ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് നോക്കിയാലോ.
വേണ്ട ചേരുവകൾ
ഗോതമ്പ് പൊടി- 1കപ്പ്
ഉപ്പ് – 3/4 ടീ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ (ഓയിലും ഉപയോഗിക്കാവുന്നതാണ്)
വെള്ളം – 1 കപ്പ്
Also Read: അരി ഏതുമാവട്ടെ, ഫ്രൈഡ് റൈസ്.. അത് സിമ്പിൾ ആയി ഉണ്ടാക്കാം
എങ്ങനെ തയ്യാറാക്കാം?
ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മാത്രം ഗോതമ്പ് പൊടി എടുക്കുക ഒപ്പം മുക്കാൽ ടീ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക.
വെള്ളം കുറേശ്ശെ ഒഴിച്ച് വേണം ഇളക്കാൻ ഇല്ലെങ്കിൽ മാവ് കട്ടപിടിക്കും.
ഇനി ഇത് മീഡിയം ഫ്ലെയിമിൽ തിളപ്പിക്കണം. അതിനുശേഷം ആ ചൂടുവെള്ളത്തിലേക്ക് ഗോതമ്പ് പൊടി ചേർക്കുക.
ഗോതമ്പ് പൊടി മിക്സ് ചെയ്തതിനു ശേഷം വെള്ളത്തിന്റെ ചൂട് കുറഞ്ഞാൽ കൈകൊണ്ട് തന്നെ മാവ് കുഴച്ചെടുക്കാം.
അതിനു ശേഷം ഇത് ഉരുളകളാക്കി പരത്തി പാനിൽ ചുട്ടെടുക്കാം.
പിന്നീട് ആവശ്യമെങ്കിൽ ചപ്പാത്തിയിൽ എണ്ണ പുരട്ടാം.
സാധാരണ ഉണ്ടാക്കുന്നതിലും സോഫ്റ്റായ ചപ്പാത്തി ഇങ്ങനെ തയാറാക്കാം.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here