ചപ്പാത്തി പഞ്ഞിപോലെ സോഫ്റ്റാക്കണോ ? ഒരു തുള്ളി എണ്ണ വേണ്ട, റെസിപ്പി ഇതാ

SOFT CHAPPATHI WITHOUT OIL RECIPE MALAYALAM

ഇന്ന് ചോറ് മാറ്റി പകരം ചപ്പാത്തി കഴിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ ഉണ്ടാക്കുമ്പോൾ കല്ല് പോലെ ആയാൽ പിന്നെ കഴിക്കാൻ ഒരു രസമുണ്ടാകില്ല. എന്നാൽ അങ്ങനെ ആവാതെ നല്ല സോഫ്റ്റായി ചപ്പാത്തി ഉണ്ടാക്കാൻ ചില വഴികൾ പറയട്ടെ ? ഒരു തുള്ളി എണ്ണ ഉപയോഗിക്കാതെ പഞ്ഞിപോലെ മൃദുവായ ചപ്പാത്തി ചുട്ടെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം…

അവശ്യ ചേരുവകൾ

ഗോതമ്പ് പൊടി- 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്

ALSO READ: മധുരക്കൊതിയൻമാർക്ക് ഇറ്റാലിയൻ ട്രീറ്റ്; ക്ലാസിക് കോഫി തിറാമിസു ഇത്ര എളുപ്പമോ?

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അൽപം വെള്ളം നിറച്ച് ചൂടാക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ​ ഉപ്പ് ചേർക്കാം. ഇനി അടുപ്പണച്ച ശേഷം അതിലേയ്ക്ക് ഗോതമ്പ് പൊടി ചേർത്തിളക്കാം. ഇനി അത് തണുത്തതിനു ശേഷം ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കാം. ശേഷം ഈ മാവിനെ ചെറിയ ഉരുളകളാക്കി അൽപ സമയം അടച്ചു വയ്ക്കാം. ഇനിയിത് കട്ടി കുറച്ച് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയെടുത്ത ചപ്പാത്തി വച്ചു ചുട്ടു നോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News