ഫിഫ ലോകകപ്പ് 2026: കിരീടത്തിനു പിന്നാലെ ഫിഫ അവാർഡുകളും വാരിക്കൂട്ടി സ്പാനിഷ് താരങ്ങൾ; റോഡ്രി ടൂർണമെന്റിന്റെ താരം

rodri

ലോകകപ്പിൽ സ്പാനിഷ് മധ്യനിരയുടെ കടിഞ്ഞാൺ നിയന്ത്രിച്ച നായകൻ റോഡ്രിയെ ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുത്തു. എണ്ണം പറഞ്ഞ പാസ്സുകളോടെ സ്പെയിനിന്റെ എതിരാളികളുടെ നടുവൊടിച്ച ബാലൺ ഡി ഓർ ജേതാവിനാണ് ഇത്തവണത്തെ ഗോൾഡൻ ബോൾ. അതേസമയം ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ കളിക്കാരനുള്ള സിൽവർ ബോൾ , രണ്ടു തവണ ഗോൾഡൻ ബോൾ സ്വന്തമാക്കിയ ലയണൽ മെസ്സി സ്വന്തമാക്കി.

Also Read:ഫിഫ ലോകകപ്പ് 2026: കപ്പ് ഓഫ് സ്പെയിൻ; അർജന്റീനയെ പരാജയപ്പെടുത്തിയ സ്പാനിഷ് പടയ്ക്ക് ലോക കിരീടം

അതേസമയം ഫ്രാൻസിന്റെ ആക്രമണനിരയ്ക്ക് നേതൃത്വം നൽകിയ നായകൻ കിലിയ എംബപ്പേ, ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ടും മികച്ച മൂന്നാമത്തെ താരത്തിനുള്ള ബ്രോൺസ് ബോളും സ്വന്തം പേരിലാക്കി. ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് സ്വന്തം പേരിലാക്കിയത് സ്പാനിഷ് പ്രതിരോധത്തിന്റെ ചുക്കാൻ പിടിച്ച ക്യൂബാർസി ആണ്. ഏറ്റവും മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗവ് സ്പാനിഷ് ഗോളി സിമോൺ നേടി.

Spanish players sweep FIFA awards alongside the title; Rodri named Player of the Tournament
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News