സ്പൈഡർമാൻ VS പണിഷർ: ബ്രാൻഡ് ന്യൂ വേള്‍ഡില്‍ പണിഷര്‍ എത്തുന്നു

Spider-Man: Brand New Day

ആരാധകർക്ക് ഏറ്റവും അധികം നൊസ്റ്റാൾജിക്ക് ഫീൽ നൽകുന്ന സൂപ്പർഹീറോയാണ് സ്പൈഡർമാൻ. ടോം ഹോളണ്ട് നായകനാകുന്ന സ്‌പൈഡർമാൻ 4 നായി കാത്തിരിക്കുകയാണ് ആരാധകർ. മൾട്ടിവേഴ്‌സിന്റെ സാധ്യതകളുപയോഗിച്ച് പണ്ട് സ്‌പൈഡർമാനായി വേഷമിട്ടിരുന്ന ടോബി മഗ്വയറിനെയും ആൻഡ്രൂ ഗാർഫീൽഡിനെയും തിരികെ കൊണ്ട് വന്നത് ​ഗംഭീര സിനിമാ അനുഭവമായിരുന്നു സ്പൈഡർമാൻ നോ വേ ഹോം.

സ്‌പൈഡർമാൻ 4നെ ചുറ്റിപറ്റി നിരവധി റൂമറുകളാണ് ആരാധകർക്കിടിയിലുണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു മാർവലിന്റെ മറ്റ് സൂപ്പർഹീറോകളായ ഡെയർഡെവിളും, പണിഷറും സിനിമയിലേക്ക് എത്തുമെന്നത്.

Also Read: സിബി @ 40; ആശംസകളോടെ സ്നേഹപൂർവം മമ്മൂട്ടിച്ചേട്ടൻ: ശബ്ദരേഖ കേള്‍ക്കാം

സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലേക്ക് ഫ്രാങ്ക് കാസ്റ്റിൽ അഥവാ ദി പണിഷർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ബെർന്താൽ ചേർന്നു എന്നതാണ് പുതിയ അപഡേറ്റ്. മാർവെലിന്റെ ഫെയ്‌സ് സിക്‌സിലെ ആദ്യ ചിത്രമെന്ന നിലയിൽ മറ്റു സിനിമകളിലേക്കുള്ള ലീഡും ഈ സ്പൈഡർമാൻ ചിത്രത്തിലാണുള്ളത്.

ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദി ടെൻ റിംഗ്സ് എന്ന മാർവെൽ ചിത്രം സംവിധാനം ചെയ്ത ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടനാണ് പുതിയ സ്പാഡർമാൻ ചിത്രവും ഒരുക്കുന്നത്. നെഡ് ആയി ജേക്കബ് ബറ്റലോണും എംജെ ആയി സെൻഡായയും ചിത്രത്തിലെത്തുന്നുണ്ട്. 2026 ജൂലൈ 31നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News