
പോരാട്ടങ്ങളുടെയും നിശ്ചയദാർഢ്യത്തിന്റെയും കഥകൾ പറയുന്നതാണ് ഓരോ കായിക മേളയും. ഇത്തവണത്തെ കായിക മേളയിലും അങ്ങനെ ഒരു വിദ്യാർത്ഥിനിയുണ്ട്; എഞ്ചൽ റോസ്. വേദന കടിച്ചമർത്തി എഞ്ചൽ നേടിയ മെഡൽ നേട്ടം ഒരു അടയാളപ്പെടുത്തലാണ്. 800 മീറ്റർ മത്സരത്തിനിടയിലാണ് കാലിൽ നിന്ന് എഞ്ചലിന്റെ സ്പൈക്ക് ഊരി പോയത്. പക്ഷേ മത്സരത്തിന് അവൾക്ക് അതൊരു വെല്ലുവിളി ആയതേയില്ല.
ഒറ്റ കാലിലെ സ്പൈക്ക് കെട്ടി ഒരു സെക്കന്റ് പോലും പിന്നോട്ടു മാറാതെയാണ് എഞ്ചൽ കുതിച്ചത്. ഫിനിഷിങ് പോയിന്റിലേക്ക് അവസാന നിമിഷം വേദന കടിച്ചമർത്തി എഞ്ചൽ കുതിച്ചപ്പോൾ സ്വർണത്തിനും വിലയുളള വെങ്കലം അവൾ സ്വന്തമാക്കി.
കൺമുന്നിൽ കൂടി മകൾ ഓടിയപ്പോൾ ഉള്ളൊന്ന് പൊട്ടിയെങ്കിലും എങ്ങനെയും അവൾ ഫിനിഷിങ് പോയിന്‍റിലെത്തണമെന്നാണ് അമ്മയും ആഗ്രഹിച്ചത്. എഞ്ചലിന്റെ വെങ്കല നേട്ടം മനസ്സുറച്ച കഠിനാധ്വാനത്തിന്റെയും, പകുതിക്ക് വെച്ച് അവസാനിപ്പിക്കാതെ അവസാനംവരെ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ദൃഢനിശ്ചയത്തിന്‍റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

