
ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ചെയിനാണ് ബ്രയാൻ നിക്കോൾ സിഇഒ ആയിട്ടുള്ള സ്റ്റാർബക്ക്സ്. പ്രവർത്തന മികവ് വർധിപ്പിക്കുന്നതിനായി സ്റ്റാർബക്ക്സ് ഉപയോഗപ്പെടുത്തിയിരുന്ന എഐയുടെ ഉപയോഗം ഇപ്പോൾ സ്റ്റാർബക്ക്‌സ് നിർത്താൻ പോകുകയാണെന്ന് വാർത്താ ഏജൻസിയായ റിപ്പോർട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ് എന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഓട്ടോമേറ്റഡ് കൗണ്ടിങ് സോഫ്റ്റ്‌വെയർ സ്റ്റാർബക്ക്സ് ഉപയോഗപ്പെടുത്തിയത്. എന്നാൽ എഐയുടെ ഉപയോഗം വിൽപ്പനയെ ദോഷകരമായി ബാധിച്ചു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.
Also Read: സേവനങ്ങൾക്ക് ഇനി ഫോൺ നമ്പർ നൽകേണ്ട: ബിഎസ്എൻഎല്ലിന്റെ ‘കവച്’
ആവശ്യമായ ഉത്പന്നങ്ങളുടെ ലഭ്യതകുറവ് തിരിച്ചറിയാനും ഇൻവെന്ററി ട്രാക്കിങ് വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് എഐ ടൂൾ സ്റ്റാർബക്കസ് ഉപയോഗപ്പെടുത്തിയത്. പാൽ, സിറപ്പുകൾ തുടങ്ങി ആവശ്യവസ്തുക്കളുടെ സ്റ്റോറിലെ അളവ് ഓട്ടോമേറ്റായി രേഖപ്പെടുത്തുക കൃത്യത, ലഭ്യത ഉറപ്പുവരുത്തുക എന്നിവയായിരുന്നു എഐയിലൂടെ സ്റ്റാർബക്ക്സ് ലക്ഷ്യം വെച്ചത്.
എന്നാൽ എഐക്ക് കൃത്യമായി ഉത്പന്നങ്ങളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും, ഉത്പന്നങ്ങൾ ലേബൽ ചെയ്യുമ്പോൾ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തുന്നതെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. ഈ പ്രശ്നങ്ങൾ കാരണമാണ് കമ്പനി ഇപ്പോൾ എഐയെ പിൻവലിക്കുന്നത്. 2025 സെപ്തംബറലായിരുന്നു ഓട്ടോമേറ്റഡ് കൗണ്ടിങ് സോഫ്റ്റ്‌വെയർ സ്റ്റാർബക്ക്സ് അവതരിപ്പിച്ചത്.
Also Read: ഒരൊറ്റ മെസേജ് മതി; ഇപിഎഫ് വിവരങ്ങൾ ഇനി വാട്സ്ആപ്പ് വഴി അറിയാം
കമ്പനിയുടെ ലാഭവിഹിതം വർധിപ്പിക്കുന്നതിനായി മനുഷ്യവിഭവശേഷി ഒഴിവാക്കി സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്ന നിലപാടായിരുന്നു സ്റ്റാർബക്ക്സ് സിഇഒ ബ്രയാൻ നിക്കോൾ സ്വീകരിച്ചിരുന്നതെന്നും പറയുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കമ്പനി 1,100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ മാസം ആദ്യവും വിവിധ ഓഫീസുകളിൽ നിന്ന് 300 ഉദ്യോഗസ്ഥരെ സ്റ്റാർബക്ക്സ് പിരിച്ചുവിടുകയാണെന്ന് ബ്രയാൻ നിക്കോൾ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

