
നേതൃമാറ്റ വിവാദത്തില്‍ മറുവിഭാഗത്തിനെതിരെ പോരിന് ഒരുങ്ങി കെ സുധാകരന്‍ അനുകൂലികള്‍. കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ സുധാകരനെ പിന്തുണച്ച് വമ്പന്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു. ‘കേരളത്തിലെ കോണ്‍ഗ്രസിന് ഉര്‍ജ്ജം പകരാന്‍ ഉര്‍ജ്ജസ്വലതയുള്ള നേതാവ് കെ എസ് തുടരണ’മെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘനകളുടെ പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്.
അധ്യക്ഷ മാറ്റ വിവാദത്തില്‍ കെ സുധാകരന്‍റെ പരസ്യ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് സംഘനകളുടെ പേരില്‍ തന്നെ സുധാകര വിഭാഗം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് സൂചന.
പരിഹസിച്ചും വാര്‍ത്തകള്‍ പ്രചരിപ്പിച്ചും തന്നെ പദവിയില്‍ നിന്ന് ഇറക്കിവിടാന്‍ ഒരു വിഭാഗം നേതാക്കള്‍ ഗൂഡാലോച നടത്തിയെന്നാണ് കെ സുധാകരന്‍റെ നിലപാട്. കേരളത്തിലെ ഒരു പ്രധാന നേതാവ് തന്നെ ഇതിന് ചരട് വലിച്ചു. ഇത്തവണ പരസ്യമായി രംഗത്ത് വരാതെ, ഈ നേതാവിന്റെ അടുപ്പക്കാര്‍ മാധ്യമ വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിച്ചൂവെന്നാണ് സുധാകരന്റെ കണ്ടെത്തല്‍. ദില്ലിയിലെ ചര്‍ച്ചയെ വളച്ചൊടിച്ചതും വിവാദമാക്കിയതും ഇവരാണെന്നാണ് ആക്ഷേപം.
മാത്രമല്ല സുധാകരന് പകരം പേരുകള്‍ ഉയര്‍ത്തി വിവാദത്തിന് ശക്തി കൂട്ടി. ഇവര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സുധാകരനെന്നാണ് സൂചന. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എഐസിസിയും നേതൃതമാറ്റ ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചെന്നാണ് വിവരം. അതിനിടെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നിലും നഗരത്തിലെ വിവിധ ഭാഗങ്ങളലും സുധാകരനെ പിന്തുണച്ച് കഴിഞ്ഞദിവസം വമ്പന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന് ഉര്‍ജ്ജം പകരാന്‍ ഉര്‍ജ്ജസ്വലതയുള്ള നേതാവ് കെ എസ് തുടരണമെന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here