‘അമ്മ’ ഓഫീസ് ജീവനക്കാരിയുടെ പരാതി; അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായി ശ്വേതാ മേനോൻ

അമ്മ ഓഫീസ് ജീവനക്കാരിയായ അതുല്യയുടെ പരാതിയിൽ പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായും ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നൽകിയതായും ശ്വേതാ മേനോൻ പറഞ്ഞു.

മാർച്ച് ആറിന് പരാതി ലഭിച്ച ശേഷം അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്യാം എന്ന് പരാതിക്കാരിയെ അറിയിച്ചിരുന്നു. കുക്കു പരമേശ്വരനെതിരെ തത്കാലം നടപടി ഇല്ല. അതുല്യയെ പുറത്താക്കിയ നടപടി തെറ്റാണെന്നു എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ബോധ്യപെട്ടതായും ശ്വേതാ മേനോൻ പറഞ്ഞു. രണ്ടു എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് എടുത്ത തീരുമാനം തെറ്റ്. മറ്റ് തീരുമാനങ്ങൾ അടുത്ത യോഗത്തിന് ശേഷമെന്നും ശ്വേതാ മേനോന്റെ വാക്കുകൾ.

ALSO READ; ‘മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് ആഗ്രഹം കൊണ്ട്’; പി സി വിഷ്ണുനാഥ്

താരസംഘടന അമ്മയിലെ ട്രഷറർക്കെതിരെ പരാതിയുമായി ഓഫീസ് ജീവനക്കാരി അതുല്യ രം​ഗത്ത് വന്നിരുന്നു. പരാതിക്ക് പിന്നാലെ പ്രതികാര നടപടിയായി പിരിച്ചുവിട്ടെന്ന് പരാതി. ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയാണ് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി ശിവപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. ജോലി സ്ഥലത്ത് മാനസിക പീഡനം നടന്നെന്ന് യുവതി പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ എറണാകുളം നോർത്ത് പൊലീസ് ഓഫീസ് മാനേജറുടെ മൊഴി രേഖപ്പെടുത്തി. മോശം പ്രകടനത്തെ തുടർന്നാണ് പെൺകുട്ടിയെ പിരിച്ചു വിട്ടതെന്ന് അമ്മ നേതൃത്വം അറിയിച്ചു. മറ്റെല്ലാ ആരോപണങ്ങളും കള്ളമെന്ന് അമ്മ ജനറൽ സെക്രട്ടറി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News