റോം-കോം സിനിമകൾ ചെയ്യാൻ മാത്രം ചെറുപ്പമല്ലെന്ന് അവർ പറ‍ഞ്ഞു; തുറന്നുപറഞ്ഞ് തപ്‌സി പന്നു

Taapsee Pannu Speaks Out on Ageism

സിനിമാ മേഖലയിൽ പല സ്ത്രീകളും നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി തപ്സി പന്നു. പ്രായവും അവസരങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. റോം-കോമഡികൾക്ക് വേണ്ടത്ര ചെറുപ്പമല്ലെന്ന് തന്നോട് നിർമാതാക്കൾ പറഞ്ഞിരുന്നതായി തപ്‌സി പന്നു പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“ഇരുപതുകളുടെ മധ്യത്തിലായിരിക്കുമ്പോഴാണ് ഞാൻ ഹിന്ദി സിനിമയിൽ എത്തിയത്. ഇപ്പോൾ, മൂന്നോ നാലോ വർഷമായി, മാന്യമായ ഒരു വേഷം ലഭിക്കാൻ പാടുപെടുകയാണ്. ഈ രം​ഗത്ത് ഒരു വ്യക്തിമുദ്ര പതിപ്പിക്കുമ്പോഴേക്കും, 30 വയസ്സ് തികയും. അപ്പോൾ അവർ പറയും, ഒരു റൊമാന്റിക് സിനിമയിൽ വേഷമിടാൻ നിങ്ങൾക്കാവില്ല, കാരണമോ പ്രായം കൂടിയെന്നും, താരം പറഞ്ഞു.

ALSO READ: ആർഎസ്എസിന്റെ അജണ്ടയിൽ നിന്നുകൊണ്ടാണ് വി ഡി സതീശൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്: കെ ടി കുഞ്ഞിക്കണ്ണൻ

സ്ത്രീകൾക്ക് പലപ്പോഴും പ്രായത്തെ ചുറ്റിപ്പറ്റി പരിമിതികൾ നേരിടേണ്ടിവരുമെന്നും പുരുഷ അഭിനേതാക്കൾക്ക് അതൊരു പ്രശ്നമല്ലെന്നും വളരെ അപൂർമായേ നടന്മാർക്ക് പ്രായം തടസം സൃഷ്ടിക്കൂ എന്നും തപ്സി കൂട്ടിച്ചേർത്തു. ഒരു മുതിർന്ന താരത്തോടൊപ്പം പ്രവർത്തിച്ചുകഴിഞ്ഞാൽ, മറ്റ് ചെറുപ്പക്കാരായ അഭിനേതാക്കൾ ഒരുമിച്ച് അഭിനയിക്കാൻ മടിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും തപ്സി പറഞ്ഞു. അതേസമയം അനുഭവ് സിൻഹ സംവിധാനം ചെയ്ത അസിയിലാണ് തപ്‌സി അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ കനി കുശ്രുതി, രേവതി, മനോജ് പഹ്‌വ, കുമുദ് മിശ്ര, മുഹമ്മദ് സീഷൻ അയ്യൂബ്, സത്യജിത് ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News