ഐക്യൂ 15 അൾട്രാ ഇന്ത്യയിലേക്കില്ല? ആരാധകരെ നിരാശയിലാക്കി റിപ്പോർട്ടുകൾ; സത്യാവസ്ഥയെന്ത്?

iQOO 15 Ultra + india launch

ഫ്ലാഗ്ഷിപ്പ് ഫോണുകളിലെ പെർഫോമൻസ് പുലി ഐക്യൂ 15 അൾട്രാ ഇന്ത്യയിൽ ഇറങ്ങിയേക്കില്ലെന്ന് റിപ്പോർട്ട്. ചൈനയിൽ കമ്പനി അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഐക്യൂ ആരാധകരും ഗെയിമിംഗ് പ്രേമികളും ആവേശത്തിലായിരുന്നു. എന്നാൽ, നിലവിൽ സോഷ്യൽ മീഡിയയിൽ അടക്കം കറങ്ങുന്ന ചില ലീക്കുകൾ ഫോൺ ഇന്ത്യയിൽ എത്തിയേക്കില്ലെന്ന സൂചനയാണ് നൽകുന്നത്.

അതേസമയം, വരുമോ ഇല്ലയോ എന്നൊന്നും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലാത്തതിനാൽ മുഴുവൻ പ്രതീക്ഷയും അസ്തമിച്ചിട്ടില്ല എന്ന നിലപാടിലാണ് ആരാധകർ. ഐക്യു 15 അൾട്രാ ഇന്ത്യയിൽ വരില്ലെന്നും പകരം ബ്രാൻഡ് മറ്റൊരു മോഡൽ ഡിവൈസ് അവതരിപ്പിച്ചേക്കാമെന്നും ടിപ്സ്റ്റർ യോഗേഷ് ബ്രാർ സൂചന നൽകി. ഫെബ്രുവരി 20 ന് രാജ്യത്ത് ഐക്യു 15R അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ALSO READ; ബജറ്റ് പ്രൈസ്, ക്ലാസ് ഫീച്ചറുകൾ; 15000-ൽ താ‍ഴെ വിലയുള്ള ഫോൺ തിരയുന്നവർ നോക്കിവെച്ചോ… ഗാലക്സി F70e 5G ഫെബ്രുവരി 9 നെത്തും

144Hz റിഫ്രഷ് റേറ്റും 8,000 നിറ്റ്സ് ബ്രൈറ്റ്‌നസുമുള്ള 6.85-ഇഞ്ച് 2K LTPO അമോലെഡ് ഡിസ്പ്ലേയാണ് 15 അൾട്രാ പാക്ക് ചെയ്യുന്നത്. എസ് ഡിയുടെ ‘ലേറ്റസ്റ്റ് ആൻഡ് ഗ്രേറ്റസ്റ്റ്’ 8 എലൈറ്റ് ജെൻ 5 ആണ് ഫോണിന് കരുത്ത് പകരുന്നത്. 24GB വരെ റാമും 1TB വരെ സ്റ്റോറേജും ഉള്ള ഫോണിനെ പെർഫോമൻസ് ബീസ്റ്റ് ആയിട്ടാണ് ചൈനയിൽ കണക്കാക്കുന്നത്. മൂന്ന് 50 മെഗാപിക്സൽ ക്യാമറകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ കാമറ സെറ്റപ്പാണ് കമ്പനി 15 അൾട്രയിൽ ഒരുക്കിയിരിക്കുന്നത്. മുന്നിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,400mAh എന്ന വമ്പൻ ബാറ്ററിയും ഫോണിലുണ്ട്. ചൈനയിൽ ഏകദേശം 74,000 രൂപ (5,699 യുവാൻ) മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News