ഈ വരവിൽ തൂക്കും! നതിങ് 4 എ മാർച്ച് അഞ്ചിന് എത്തും

Nothing Phone 4a launch

അവസാനത്തെ വരവിൽ പരിഹാസമേറ്റു വാങ്ങി പോയെങ്കിലും അന്ന് എതിർത്ത് പറഞ്ഞവരുടെ വായടപ്പിക്കാൻ നതിങ് തിരിച്ചു വരവിന് ഒരുങ്ങുന്നു. നതിങ് ഫോണ്‍ 4 എ സീരീസ് മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. നതിങിന്‍റെ എ സീരീസ് പൊതുവെ വില കൊണ്ടും സവിശേഷതകൾ കൊണ്ടും ജനപ്രിയമാണ്. എല്ലാവരും ബ്രാൻഡിന്‍റെ സിഗ്നേച്ചർ ലുക്കിലെ അപ്ഗ്രേഡ് എങ്ങനെയായിരിക്കും എന്നാണ് ഉറ്റുനോക്കുന്നത്. എന്തായാലും 4 എയുടെ വരവ് ഇന്ത്യൻ മിഡ് റേഞ്ചിൽ മത്സരം കടുപ്പിക്കും.

എന്തൊക്കെയുണ്ടാകും?

120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റാവും ഫോണിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുടക്കുന്ന കാശിനുള്ള കാമറ തിരിച്ചു ഗ്യാരന്‍റി ചെയ്യുന്ന ബ്രാൻഡാണ് നതിങ്.

ALSO READ; 3D കർവ്ഡ് അമോലെഡ് സ്‌ക്രീൻ, 6,500 എംഎഎച്ച് ബാറ്ററി, എക്സ് ഒഎസ് 16; കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് നോട്ട് എഡ്ജ് 5G ഉടനെത്തും

OIS പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 3.5x ഒപ്റ്റിക്കൽ സൂം നൽകുന്ന 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, വൈഡ് ആംഗിൾ ഉൾപ്പടെ ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. സെൽഫിക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്. 50W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,400mAh ബാറ്ററിയാലും 4 എ സീരീസിന്‍റെ പവർഹൗസ്.

കറുപ്പ്, നീല, പിങ്ക്, വെള്ള എന്നീ നാല് നിറങ്ങളിൽ നത്തിംഗ് ഫോൺ 4a ലഭ്യമായേക്കും. 34,999 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് കരുതുന്നത്. ഒഫീഷ്യൽ സ്റ്റോറുകൾ വ‍ഴിയും ഫ്ലിപ്പ്കാർട്ട് വ‍ഴിയുമാകും വിൽപന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News