തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഒരു കെമിക്കൽ നിർമ്മാണ യൂണിറ്റിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ശക്തമായ സ്‌ഫോടനത്തിൽ പാടെ തകർന്ന കെട്ടിടത്തിൽ നിന്നും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. രാവിലെ 9.37 നാണ് തീപിടിത്തം ഉണ്ടായതായി അറിയിപ്പ് കിട്ടിയത്.
പട്ടാഞ്ചേരു, സംഗറെഡ്ഡി, കുക്കാട്ട്പള്ളി, മാധാപൂർ, ജീഡിമെറ്റ്‌ല, രാജേന്ദ്രനഗർ എന്നിവയുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ നിന്ന് 11 യൂണിറ്റ് ഫയർ എഞ്ചിനുകൾ വിന്യസിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
VIDEO | Medak, Telangana: At least ten people dead after a fire broke out following a reactor explosion at Sigachi Chemical Industry in Pashamylaram.
— Press Trust of India (@PTI_News) June 30, 2025
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/TgfWczjtoM
ALSO READ; ‘അവന്മാരുടെ കാൽ അടിച്ച് ഒടിച്ചേക്ക്’; വൈറലായി ഒഡിഷ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ
സ്‌ഫോടനത്തെ തുടർന്ന് കെട്ടിടം മുഴുവനായി തകർന്നതും തീയും പുകയും കാരണം, രക്ഷാപ്രവർത്തകർക്ക് അകത്തേക്ക് എത്താനാകാത്തതും സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിൽ കാലതാമസം നേരിടുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. ഇരുപതോളം തൊഴിലാളികൾക്ക് പരുക്കേറ്റെന്നും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

