മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയിരിക്കുമാകയാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് ഒ ടി ടി യിൽ എത്തിയിരിക്കുകയാണ്. തുടരും സിനിമയിൽ ചെറിയ വേഷത്തിൽ തരുൺ മൂർത്തിയുടെ അച്ഛൻ മധു മൂർത്തിയും അഭിനയിച്ചിരുന്നു. സിനിമയിൽ സുധീഷിന്റെ അനിയത്തിയുടെ കല്യാണ ദിവസം ആ വീട്ടില്‍ നടക്കുന്ന ഒരു രംഗത്തില്‍ മോഹന്‍ലാലുമായി ഒരു കോമ്പിനേഷന്‍ സീനും അച്ഛൻ അവതരിപ്പിച്ചിരുന്നു.
തന്റെ അച്ഛനുണ്ടായിരുന്ന ഒരു ട്രോമയെ കുറിച്ച് അഭിമുഖത്തിൽ തരുൺ മൂർത്തി സംസാരിക്കുകയാണ് ഇപ്പോൾ. സെറ്റില്‍ ഒരു ആര്‍ട്ടിസ്റ്റിനെയും താന്‍ മറ്റുള്ളവരെ കൊണ്ട് വഴക്കു പറയിക്കില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ അച്ഛനെ സെറ്റില്‍ നിന്നും വഴക്ക് പറഞ്ഞുവെന്ന് ഡയറക്ഷന്‍ ടീമിലുള്ളവര്‍ പറഞ്ഞാണ് താന്‍ അറിയുന്നതെന്നും ആ നിമിഷത്തില്‍ താനൊരു കാര്യം തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തരുൺ മൂർത്തിയുടെ വാക്കുകൾ:
‘എന്റെ ഡയറക്ഷന്‍ ടീമില്‍ നിന്ന് എന്റെ അച്ഛന്‍ അങ്ങനെയൊരു എക്‌സപീരിയന്‍സ് ഉണ്ടായി എന്ന് ഞാന്‍ അറിയുകയാണ്. അതിന് ശേഷം അല്ലെങ്കില്‍ ആ ഒരു മൊമെന്റില്‍ നിന്ന് എന്റെ സെറ്റില്‍ നിന്ന് ഒരു ആര്‍ട്ടിസ്റ്റിനെയും ഒരാളെ കൊണ്ടും ഞാന്‍ വഴക്ക് പറയിക്കില്ല. എത്ര എക്‌സ്പീരിയന്‍സ് ഉണ്ടെങ്കിലും, ക്യാമറ ചെയ്യുന്ന ഷാജി ചേട്ടനാണെങ്കിലും ആരാണെങ്കിലും അങ്ങനെയാണ്.
കാരണം നമ്മള്‍ അവരെ കൃത്യമായിട്ട് ക്യാപ്ച്ചര്‍ ചെയ്താലെ നമുക്ക് നല്ല എക്‌സ്പീരിയന്‍സ് കിട്ടുകയുള്ളു. സെക്കന്‍ഡറിയാണ് ബാക്കിയെല്ലാം. പ്രെമറി എന്ന് പറയുന്നത് ആര്‍ട്ടിസ്റ്റുകളാണ്. അതുകൊണ്ട് ഞാന്‍ എന്റെ ഫിലിം സെറ്റുകളില്‍, എന്റെ ഫിലിം മേക്കിങ് പ്രോസസുകളില്‍ ഒരു ആര്‍ട്ടിസ്റ്റിനെയും അങ്ങനെയൊരു ട്രോമയില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ എന്തെങ്കിലും വന്നാല്‍ ഞാന്‍ അവരോടെ കയര്‍ക്കാറുള്ളു,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

