എനർജി ഡ്രിങ്കുകൾ നിത്യവും കുടിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ അപകടം

energy drinks

എനർജി ഡ്രിങ്ക് നിത്യവും ഉപയോ​ഗിക്കുന്നവരാണ് യുവാക്കളിൽ അധിക പേരും. തെരക്കുപിടിച്ച ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പലരും എനർജി ഡ്രിങ്കുകളെ ആശ്രയിക്കാറ്. എന്നാൽ താത്കാലിക എന‍ർജിക്കു വേണ്ടി കുടിക്കുന്ന ഈ ഡ്രിങ്കുകൾ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഹൃദയ മിടിപ്പ് കൂട്ടുക, അസ്വസ്ഥത, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഡ്രിങ്കുകൾ കുടിക്കുമ്പോൾ അധിക എനർജി തോന്നുന്നത് ശരീരം വലിയ അളവിൽ കഫീനിനോട് പ്രതികരിക്കുന്നത് കൊണ്ടാകാം.

മറ്റു സോഫ്റ്റ് ഡ്രിങ്കുകൾ പോലെ തന്നെയാണ് എനർജി ഡ്രിങ്കുകളും എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തെറ്റിധാരണ. എന്നാൽ എനർജി ഡ്രിങ്കുകളിൽ വലിയ രീതിയിലാണ് കഫീൻ അടങ്ങിയിട്ടുള്ളത്. ഏകദേശം 100 മില്ലിഗ്രാം കഫീൻ മാത്രമാണ് കൗമാരക്കാരക്കാരായ ആളുകൾക്ക് പ്രതിദിനം കഴിക്കാൻ പറ്റുക. എന്നാൽ, 200 മുതൽ 300 മില്ലിഗ്രാം വരെ കഫീൻ, എനർ‍ജി ഡ്രിങ്കുകളുടെ ഒരു ക്യാനിൽ തന്നെ അടങ്ങുന്നുണ്ട്. വളർന്നു വരുന്ന കാലഘട്ടത്തിൽ ഇത്രയും അധികം കഫീൻ കഴിക്കുന്നത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും.

മണിക്കൂറുകളോളമാണ് ഈ കഫീൻ ശരീരത്തിൽ നിലനിൽക്കുക. ഉച്ചകഴിഞ്ഞ് ഇത്തരം എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് രാത്രിയിലെ ഉറക്കത്തെയും സാരമായി ബാധിക്കാൻ കാരണമാകും. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതോടെ ഇത് പലപ്പോഴും ക്ഷീണം, ഏകാഗ്രതക്കുറവ്, ഊർജ്ജക്കുറവ് എന്നിവക്ക് കാരണമാകുന്നു.

എനർജി ഡ്രിങ്കുകൾ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തെ ബാധിക്കുന്നത് കൊണ്ട് തന്നെ നിത്യവും എന്ന പോലെ ഉപയോ​ഗിക്കുന്നത് ഒഴിവാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News