കേരളത്തിലെ തൊഴിലില്ലായ്മ തുടച്ചുനീക്കും, നവകേരളം സൃഷ്ടിക്കുക എന്നത് ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

കേരളത്തിലെ തൊഴിലില്ലായ്മ തുടച്ചുനീക്കുമെന്നും , നവകേരളം സൃഷ്ടിക്കുക എന്നതാണ് ഇടത് സർക്കാരിൻ്റെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസും ബിജെപിയും ഇന്ത്യയിലെ മുതലാളിമാരെ വളർത്തുകയാണെന്നും കേരളത്തിൻ്റെ സാമ്പത്തിക വ്യവസ്ഥ എങ്ങനെ തകർക്കാം എന്നാണ് കേന്ദ്രം നോക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുമെന്നും വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 75 വയസ് പൂർത്തിയായവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ടിംഗ്; എസ്ഡിപിഐയ്ക്ക് പണം ലഭിച്ചതായി ഇഡി

പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരിൽ മദ്യപിക്കുന്നവരുണ്ടാകുമെന്നും എന്നാൽ പാർട്ടി മെമ്പർമാർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്, മദ്യപിക്കുന്ന ആളുകൾ അല്ല പാർട്ടി ആഗ്രഹിക്കുന്ന കേഡർമാർ, പാർട്ടിയുടെ ഭരണഘടനയിൽ ഉള്ളതാണ് പറഞ്ഞതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News