തിരുവല്ല എംസി റോഡിലെ കുറ്റൂരിൽ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. തെങ്കാശി സ്വദേശി അർജുൻ (22) ആണ് മരിച്ചത്. ടാങ്കർ ഡ്രൈവർക്ക് പരിക്കേറ്റു. മഹാരാഷ്ട്ര സ്വദേശി വിനായക് ( 21 )നാണ് പരിക്കേറ്റത്. കുറ്റൂർ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.
also read:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്ക് വാഴക്കുലകൾ കയറ്റി പോയ മിനി ലോറിയും മഹാരാഷ്ട്രയിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പാൽ കയറ്റി വന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ട മിനി ലോറി ഡ്രൈവറുടെ മൃതദേഹം ഫയർഫോഴ്സ് എത്തി ഒന്നരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ നാലരയോടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിനായകിന്റെ ഇരു കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

