
മണിരത്നം കമൽഹാസൻ കൂട്ടുക്കെട്ട്, നായകനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം. വൻ ഹൈപ്പിലെത്തിയ തഗ് ലൈഫ് ബോക്സോഫീസിൽ കിതക്കുന്നു. 36 വര്‍ഷത്തിന് ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ എത്തിയപ്പോൾ തന്നെ ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർന്നിരുന്നു. അതിനൊപ്പം സിനിമയിൽ വൻ താരനിരയും കൂടിയായപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു സിനിമയെ പറ്റി.
പക്ഷെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കാൻ ചിത്രത്തിന് സാധിച്ചില്ല. ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ ആളൊഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥയായി തിയേറ്ററുകൾക്ക്.
Also Read: ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ്ലൂരി; ഗജിനിയിലെ ലുക്കിൽ സൂര്യ 46
ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനുകൾ പുറത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 17.8 കോടി നേടിയ ചിത്രം. ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുമന്നത് 40 കോടി രൂപയാണ്. സൂര്യ നായകനായി എത്തിയ റെട്രോയെക്കാൾ നാല് കോടി രൂപ കുറവാണ് തമിഴ്നാട്ടിൽ നിന്ന തഗ് ലൈപിന് ലഭിച്ച കളക്ഷൻ.
എന്നാൽ സ്ക്രീനുകളുടെയും ഷോകളുടെയും എണ്ണത്തിൽ റെട്രോയേക്കാൾ മുന്നിലായിരുന്നു തഗ് ലൈഫ്. ഹൈപ്പിനൊത്ത് എത്താഞ്ഞതാണ് ചിത്രത്തിന് തിരിച്ചടിയായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here