ഇരക്കും വേട്ടക്കാരനും രക്ഷപ്പെട്ടാൽ മതി; അമ്പരിപ്പിച്ച കടുവയും കാട്ടുപന്നിയും കിണറ്റിൽ അകപ്പെട്ട വീഡിയോ

Tiger fell in well

മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ​ഗ്രാമവാസികൾ ഒരു കാഴ്ച കണ്ടു. ഇരയും വേട്ടക്കാരനും ഒന്നച്ചിരിക്കുന്നു രണ്ട് പേരുടേയും ലക്ഷ്യം ഒന്ന് മാത്രം എങ്ങനേയും രക്ഷപ്പെടണം. ഒരു കടുവക്കുട്ടിയും ഒരു കാട്ടുപന്നിയും ഒരുമിച്ച് ഒരു കിണറ്റിൽ വീണതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. കടുവക്കുട്ടി ഒരു കാട്ടുപന്നിയെ വേട്ടയാടാൻ വേണ്ടി ഓടിച്ചു. ജീവനു വേണ്ടി പാഞ്ഞ കാട്ടുപന്നി പ്രദേശത്തെ മൂടിയിട്ടില്ലാത്ത ഒരു കിണറ്റിലേക്ക് പതിച്ചു. പുറകെ കടുവയും. കിണറ്റിൽ അകപ്പെട്ടതോടെ ഇരയെ പിടികൂടുക എന്ന ലക്ഷ്യം കടുവ ഉപേക്ഷിച്ചു. പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നായി.

Also Read: തീ ഉപയോഗിക്കാൻ സാധിക്കുന്ന പക്ഷികളെ പറ്റി അറിയാമോ?

രണ്ടു പേരും പല വഴികളിൽ കൂടി കരകയറാൻ പരിശ്രമിച്ചു. കടുവയും കാട്ടുപന്നിയും ഒരുപോലെ രക്ഷപ്പെടാൻ ശ്രമിക്കുന്ന കാഴ്ച നാട്ടുകാരിൽ അമ്പരപ്പുളവാക്കി. അധികൃതരെത്തി ഇരുവരേയും കിണറ്റിൽ നിന്നും രക്ഷിച്ചു.

പിപാരിയ ഗ്രാമത്തിൽ കിണറ്റിലകപ്പെട്ട കടവയേയും പന്നിയേയും സുരക്ഷിതമായി രക്ഷപ്പെടുത്തി എന്നും. പരുക്കേൽക്കാതെ ഇരു മ‍ൃ​ഗങ്ങളേയും കാട്ടിലേക്ക് തിരികെ വിട്ടു എന്നും വീഡിയോയുടെ ക്യാപഷനിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News