ലഞ്ച് ബോക്സുകളിലേക്ക് പെട്ടെന്ന് തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു വിഭവം തിരയുന്നവർക്കായി ഇതാ ഒന്ന് പറഞ്ഞു തരട്ടെ ? ടൊമാറ്റോ റൈസ്.. പ്രത്യേകിച്ച് കറികൾ ഒന്നുമില്ലാത്ത സമയത്ത് ലഞ്ചിന് സൈഡ് ഡിഷ് ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒന്നാണിത്
അവശ്യ സാധനങ്ങൾ
സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നെയ്യ് – 2 ടേബിൾ സ്പൂൺ
ഏലക്ക – 2, ഗ്രാമ്പൂ – 3, കറുവാപ്പട്ട
പെരുംജീരകം – 1/2 ടീസ്പൂൺ
സവാള – 1 (നീളത്തിൽ അരിഞ്ഞത്), പച്ചമുളക് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
തക്കാളി – 1.5 എണ്ണം (അരയ്ക്കാൻ), 1 എണ്ണം (അരിഞ്ഞത്)
വറ്റൽ മുളക് – 3 എണ്ണം
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
വേവിച്ച ചോറ് (ബസ്മതി/ജീര റൈസ്) – 200 ഗ്രാം
ഉപ്പ്, വെള്ളം, മല്ലിയില – ആവശ്യത്തിന്
ALSO READ: രുചിയിലും ഗുണത്തിലും മുന്നിൽ കരിക്ക്; എന്നാൽ അതുകൊണ്ട് ഒരു ഇളനീർ പുഡ്ഡിംഗ് ഉണ്ടാക്കാം
തയ്യാറാക്കുന്ന വിധം
ഒരു കടായിയിൽ എണ്ണയോ നെയ്യോ ചൂടാക്കി ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, പെരുംജീരകം എന്നിവ ചേർത്ത് വഴറ്റുക. വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് ഉചിതം. ഇതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറ്റുക. തക്കാളിയും വറ്റൽമുളകും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത മിശ്രിതം ഇതിലേക്ക് ചേർത്ത് വഴറ്റുക. ഇതിനുശേഷം കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നത് വരെ ഒന്ന് രണ്ട് മിനിറ്റ് ഇളക്കുക. ഒരു തക്കാളി കൂടി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് ഗ്രേവി നന്നായി തിളപ്പിക്കുക. ഗ്രേവി തിളച്ചു വരുമ്പോൾ വേവിച്ചുവെച്ച ബസ്മതി അരിയോ സാധാരണ ചോറോ ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനമായി മല്ലിയില കൂടി വിതറി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

