
നമ്മളിൽ കൂടുതൽ ആളുകളെയും കടയിൽ നിന്നും തേങ്ങാ വാങ്ങുന്നവരാണ്. കടയിൽ നിന്നും വാങ്ങുന്ന തേങ്ങാ പുറമെ നല്ലതായിരിക്കും. എന്നാൽ വീട്ടിൽ വന്ന് പൊട്ടിച്ച് നോക്കുമ്പോഴായിരിക്കും ചീത്തയായ വിവരം അറിയുക. പിന്നീട് കടയിൽ തിരിച്ച് നൽകിയാൽ തന്നെ മാറ്റി തരുന്നത് കുറവാണ്. അങ്ങനെ ഇനി പറ്റിക്കപ്പെടേണ്ട അവസ്ഥ വരാതിരിക്കാൻ നമ്മുക്ക് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. കടയിൽ നിന്നും തേങ്ങാ വാങ്ങുമ്പോൾ നല്ല തേങ്ങയാണോ എന്നറിയാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം.
Also read: ചെറുപയർ കറി എളുപ്പത്തിൽ പരീക്ഷിച്ചാലോ? റെസിപ്പി ഇതാ..!
ആദ്യം തന്നെ തേങ്ങ കുലുക്കി നോക്കുന്നത് നല്ലതാണ്. കുലുക്കുമ്പോൾ വെള്ളം ഉള്ളിൽ കുലുങ്ങുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ അത് നല്ല തേങ്ങ ആയിരിക്കും. വെള്ളം കുറവാണെങ്കിൽ ആ തേങ്ങ കേടായതോ ഉണങ്ങിയതോ ആകാം. വലുപ്പത്തിനനുസരിച്ച് ഭാരമുള്ള തേങ്ങ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
തേങ്ങയുടെ മുകളിലുള്ള മൂന്ന് കണ്ണുകളും നനവില്ലാത്തതും പൂപ്പൽ പിടിക്കാത്തതുമാണോ എന്ന് ശ്രദ്ധിക്കുക. കണ്ണുകൾ നനഞ്ഞിരുന്നാൽ അത് ചീത്തയായ തേങ്ങയാകാം. തേങ്ങയുടെ മണം നോക്കി വാങ്ങുന്നതും നല്ലതാണ്. ചീത്തയായ മണം ഉണ്ടെങ്കിൽ അത് കേടായ തേങ്ങയാകാനും സാധ്യതയുണ്ട്. തേങ്ങയുടെ തോടിൽ വിള്ളൽ ഇല്ലെന്ന് ഉറപ്പു വരുത്തുന്നതും നല്ലതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

