ആരാണ് റാമ ദുവാജി? ന്യൂയോർക്കിന്‍റെ പ്രഥമവനിതയാകുന്ന പ്രതിഭാശാലിയായ കലാകാരിയെ പരിചയപ്പെടാം

rama-duwaji_mamdani

ന്യൂയോർക്ക് നഗരത്തിലെ ആദ്യ ഇന്ത്യൻ വംശജനായ മേയർ എന്ന ചരിത്ര നേട്ടത്തിലാണ് സോഹ്രാൻ മംദാനി. ഈ പദവിയിലെത്തുന്ന ആദ്യ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് കൂടിയാണ് മംദാനി. മംദാനിയുടെ വിജയത്തോടെ, ന്യൂയോർക്കിന്‍റെ പ്രഥമ വനിതയായി മാറുകയാണ് അദ്ദേഹത്തിന്‍റെ ഭാര്യ റാമ ദുവാജി. മംദാനിയുടെ ഭാര്യ എന്നതിൽ ഉപരി, അറിയപ്പെടുന്ന കലാകാരിയാണ് റാമ.

തിരഞ്ഞെടുപ്പ് പ്രചാരണകാലം മുഴുവൻ ശ്രദ്ധാകേന്ദ്രമായിരുന്ന മംദാനിയുടെ ഭാര്യ റാമ ദുവാജി മാധ്യമശ്രദ്ധയിൽനിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മംദാനിയുടെ കരുത്തായി അവർ ഒപ്പമുണ്ടായിരുന്നു. നേരത്തെ തന്നെ പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച്, പ്രചാരണ സമയത്തുതന്നെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ക്യാമറകളിൽ നിന്നും പൊതുജനശ്രദ്ധയിൽ നിന്നും അകന്ന് നിൽക്കാൻ ബോധപൂർവം ശ്രദ്ധിക്കുന്നയാളാണ് റാമ ദുവാജി.

ഡാലസിൽ ജനിച്ച് ദുബായിൽ വളർന്നയാളാണ് സിറിയൻ-അമേരിക്കൻ മാതാപിതാക്കളുടെ മകളായ റാമ ദുവാജി. ഒൻപതാമത്തെ വയസ്സിൽ ദുബായിലേക്ക് കുടിയേറിയത്. 28 വയസുള്ള റാമ അറിയപ്പെടുന്ന ഇലസ്ട്രേറ്ററും അനിമേറ്ററുമാണ്. ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് സർവകലാശാല ആർട്സ് സ്കൂളിലും അതിനുശേഷം അമേരിക്കയിലെ റിച്ച്മണ്ടിൽ ബിരുദപഠനവും പൂർത്തിയാക്കി.

പിന്നീട് ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴിയാണ് മംദാനിയും റാമയും പരിചയപ്പെടുന്നത്. സംഗീതത്തിലും കലയിൽ ഉള്ള ഇഷ്ടങ്ങളാണ് ഇരുവരെയും ഒരുമിപ്പിച്ചത്. പിന്നീട് ദുബായിൽവെച്ച് മംദാനി വിവാഹാഭ്യർത്ഥന നടത്തി. ഈ വർഷം ആദ്യമായിരുന്നു ഇവരുടെ വിവാഹം നടന്നത്.

Also Read- ആരാണ് സോഹ്രാൻ മംദാനി? ന്യൂയോർക്കിലെ തെരഞ്ഞെടുപ്പ് വിജയം ലോക ഇടതുപക്ഷത്തിന് ആവേശകരമാകുന്നത് എങ്ങനെ?

ദി ന്യൂയോർക്കർ, ദി വാഷിംഗ്ടൺ പോസ്റ്റ്, വൈസ്, ബിബിസി, ആപ്പിൾ, സ്പോട്ടിഫൈ, ടേറ്റ് മോഡേൺ, കാർട്ടിയർ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങൾ റാമ ദുവാജിയുടെ ക്ലയന്‍റുകളാണ്. ദുവാജിയുടെ കലാസൃഷ്ടികൾ സോഷ്യൽമീഡിയ വഴി ഇതിനോടകം ശ്രദ്ധേയമാണ്.

കൂടാതെ, മംദാനിയുടെ വൈറൽ സോഷ്യൽ മീഡിയ കാമ്പെയ്‌നിന്റെയും, ആകർഷകമായ ഡിസൈനിന്‍റെയും പിന്നിലും റാമ തന്നെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. “റാമ എന്‍റെ ഭാര്യയെന്ന നിലയിൽ അറിയപ്പെടേണ്ടവളല്ല, പ്രതിഭാശാലിയായ കലാകാരി എന്നതാണ് അവളുടെ മേൽവിലാസം” എന്ന് മംദാനി ഒരിക്കൽ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News